ഓസ്ട്രേലിയയില്‍ കോവിഡ്-19 വാക്സിന്‍ പരീക്ഷണത്തില്‍ ശുഭപ്രതീക്ഷകള്‍; കോവാക്സ് 19 സൗത്ത് ഓസ്ട്രേലിയയില്‍ മനുഷ്യരില്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി;പരീക്ഷിച്ചവരില്‍ കോവിഡിനെ ചെറുക്കുന്ന ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടു

ഓസ്ട്രേലിയയില്‍ കോവിഡ്-19 വാക്സിന്‍ പരീക്ഷണത്തില്‍ ശുഭപ്രതീക്ഷകള്‍; കോവാക്സ് 19 സൗത്ത് ഓസ്ട്രേലിയയില്‍ മനുഷ്യരില്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി;പരീക്ഷിച്ചവരില്‍  കോവിഡിനെ ചെറുക്കുന്ന ആന്റിബോഡികള്‍ ഉല്‍പാദിപ്പിക്കപ്പെട്ടു
ഓസ്ട്രേലിയയില്‍ അഡലെയ്ഡ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാക്സിനെ വികസിപ്പിച്ച് കോവിഡ് 19 വാക്സിനായ കോവാക്സ് 19 സൗത്ത് ഓസ്ട്രേലിയയില്‍ മനുഷ്യരില്‍ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയത് ആശാവഹമായ പ്രതികരണത്തോടെയായിരുന്നു. അഡലെയ്ഡിലെ 18 വയസിനും 65 വയസിനും ഇടയില്‍ പ്രായമുള്ള വളണ്ടിയര്‍മാരിലാണ് പരീക്ഷണം നടത്തിയിരിക്കുന്നത്. ഇവരില്‍ കോവാക്സ് 19ന്റെ രണ്ട് ഡോസുകളാണ് ട്രയലിന്റെ ആദ്യ ഘട്ടത്തില്‍ ഇന്‍ജെക്ട് ചെയ്തിരിക്കുന്നത്.

സൗത്ത് ഓസ്ട്രേലിയന്‍ ബെസ്റ്റ് എംപിയായ ഫ്രാങ്ക് പാന്‍ഗല്ലോയാണ് ആദ്യ ഘട്ടത്തിലെ ട്രയലില്‍ പങ്കെടുത്ത വളണ്ടിയര്‍മാരില്‍ ഒരാള്‍. തനിക്കിത് നല്ലൊരു അനുഭവമായിരുന്നുവെന്നും ഇന്ന് രണ്ടാമത്തെ ഡോസ് സ്വീകരിച്ചുവെന്നും പാര്‍ശ്വഫലങ്ങളില്ലെന്നുമാണ് അദ്ദേഹം ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്. വാക്സിന്‍ പരീക്ഷണങ്ങള്‍ക്കിരയായവര്‍ സുരക്ഷിതരാണെന്നും കോവിഡിനെ ചെറുക്കുന്ന ആന്റിബോഡികള്‍ ഇവരുടെ ശരീരത്തില്‍ ഉല്‍പാദിപ്പിച്ചുവെന്നുമാണ് മുഖ്യ ഗവേഷകനായ പ്രഫ. നിക്കോലായ് പെട്രോവ്സ്‌കി പറയുന്നത്.

വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. യുഎസില്‍ ഈ വാക്സിന്‍ മൃഗങ്ങളില്‍ പരീക്ഷിച്ചപ്പോള്‍ അവയ്ക്ക് കോവിഡില്‍ നിന്നും സംരക്ഷണം ലഭിക്കുന്നുവെന്ന് തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇതിനെ തുടര്‍ന്ന് ഈ വാക്സിനുമായി ബന്ധപ്പെട്ട പ്രതീക്ഷ ശക്തമാകുന്നുവെന്നും കൊറോണയെ ചെറുക്കുന്ന വിജയകരമായ ഒരു വാക്സിനിലേക്ക് എത്തുന്നുവെന്നതിന്റെ സൂചനകളാണിതെന്നും പെട്രോവ്സ്‌കി പറയുന്നു.

Other News in this category4malayalees Recommends