ഓസ്‌ട്രേലിയയിലെ ഏയ്ജ്ഡ് കെയര്‍ഹോമുകളില്‍ കോവിഡ് പടരുന്നു; വിക്ടോറിയയില്‍ പൊതുമേഖയിലെ ഏയ്ഡ്ജ് കെയര്‍ ഹോമുകളേക്കാള്‍ കൂടുതല്‍ കൊറോണ ബാധ പ്രൈവറ്റ് ഏയ്ജ്ഡ് കെയര്‍ഹോമുകളില്‍; നിലവില്‍ കെയര്‍ഹോമുകളുമായി ബന്ധപ്പെട്ട് 928 ആക്ടീവ് കേസുകള്‍

ഓസ്‌ട്രേലിയയിലെ  ഏയ്ജ്ഡ് കെയര്‍ഹോമുകളില്‍ കോവിഡ് പടരുന്നു; വിക്ടോറിയയില്‍ പൊതുമേഖയിലെ ഏയ്ഡ്ജ് കെയര്‍ ഹോമുകളേക്കാള്‍ കൂടുതല്‍ കൊറോണ ബാധ പ്രൈവറ്റ് ഏയ്ജ്ഡ് കെയര്‍ഹോമുകളില്‍; നിലവില്‍ കെയര്‍ഹോമുകളുമായി ബന്ധപ്പെട്ട് 928 ആക്ടീവ് കേസുകള്‍

ഓസ്‌ട്രേലിയയിലെ പ്രായമായവര്‍ക്ക് കടുത്ത ഭീഷണി സൃഷ്ടിച്ച് കൊണ്ട് നിരവധി ഏയ്ജ്ഡ് കെയര്‍ഹോമുകളില്‍ കോവിഡ് 19 പടര്‍ന്ന് പിടിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ഇക്കാര്യത്തില്‍ വിക്ടോറിയയിലാണ് ഏറ്റവും അപകടകരമായ അവസ്ഥയുള്ളത്. സ്റ്റേറ്റില്‍ നിലവില്‍ ഏയ്ജ്ഡ് കെയര്‍ഹോമുകളുമായി ബന്ദപ്പെട്ട് 928 ആക്ടീവ് കേസുകളാണുള്ളത്. ഇതില്‍ അന്തേവാസികളും ജീവനക്കാരും അവരുമായി സമ്പര്‍ക്കത്തിലായവരും ഉള്‍പ്പെടുന്നുണ്ട്.


വിക്ടോറിയയില്‍ ഏയ്ജ്ഡ് കെയര്‍ ഹോമുകളുമായി ബന്ധപ്പെട്ട് കോവിഡ് ബാധയില്‍ നാളിതുവരെ 61 പേരാണ് മരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ച എട്ട് പേരില്‍ നാല് പേരും ഏയ്ജ്ഡ് കെയര്‍ ഹോമുകളുമായി ബന്ദപ്പെട്ടുളള കോവിഡ് പകര്‍ച്ചയെ തുടര്‍ന്നാണ് മരിച്ചത്. ഇതില്‍ ഭൂരിഭാഗം കോവിഡ് ബാധയും പ്രൈവറ്റ് ഏയ്ജ്ഡ് കെയര്‍ ഹോമുകളും നോട്ട് ഫോര്‍ പ്രോഫിറ്റ് ഏയ്ജ്ഡ് കെയര്‍ ഹോമുകളുമായി ബന്ദപ്പെട്ടിട്ടുള്ളവയാണ്.

പൊതു മേഖലയിലെ ഏയ്ജ്ഡ് കെയര്‍ മേഖലയുമായി ബന്ദപ്പെട്ട് കോവിഡ് ബാധ കുറവാണെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്. പൊതു മേഖലയിലെ കെയര്‍ ഹോം മേഖലയുമായി ബന്ദപ്പെട്ട് അഞ്ച് ആക്ടീവ് കേസുകളാണുള്ളത്. ബല്ലാറത്തിലെ ബില്‍ ക്രാഫോര്‍ഡ് ലോഡ്ജുമായി ബന്ദപ്പെട്ടതാണിവ. പ്രൈവറ്റ് ഏയ്ജ്ഡ് കെയര്‍ ഹോമുകളില്‍ ഇത്തരം അപകടം നിലനില്‍ക്കുന്നുവെന്ന സൂചന വിക്ടോറിയന്‍ പ്രീമിയറായ ഡാനിയേല്‍ ആന്‍ഡ്രൂസ് തന്നെ നല്‍കുന്നുണ്ട്. തന്റെ അമ്മയെ ഒരു പ്രൈവറ്റ് ഏയ്ജ്ഡ് കെയര്‍ഹോമിലേക്ക് അയക്കാന്‍ ധൈര്യമില്ലെന്നാണ് ഒരു ജേര്‍ണലിസ്റ്റിന്റെ ഇത് സംബന്ദിച്ച ചോദ്യത്തിന് ആന്‍ഡ്ര്യൂസ് മറുപടിയേകിയിരിക്കുന്നത്.

Other News in this category



4malayalees Recommends