ഓസ്‌ട്രേലിയയുടെ കട്ട സപ്പോര്‍ട്ട് ഇന്ത്യയ്ക്ക്; ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ തങ്ങള്‍ ഇന്ത്യയുടെ ഭാഗത്തെത്ത് ഓസ്‌ട്രേലിയന്‍ ഹൈമ്മീഷണര്‍; ഗാല്‍വന്‍ പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക നിലപാടുമായി ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയുടെ കട്ട സപ്പോര്‍ട്ട് ഇന്ത്യയ്ക്ക്;  ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ തങ്ങള്‍ ഇന്ത്യയുടെ ഭാഗത്തെത്ത് ഓസ്‌ട്രേലിയന്‍ ഹൈമ്മീഷണര്‍; ഗാല്‍വന്‍  പോരാട്ടത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ണായക നിലപാടുമായി ഓസ്‌ട്രേലിയ
ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന് വരുന്ന അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഓസ്‌ട്രേലിയ ഇന്ത്യയുടെ ഭാഗത്താണെന്ന് വ്യക്തമാക്കി പുതുതായി നിയമിതയായ ഇന്ത്യയില്‍ ഓസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണറായ ബാറി ഓ ഫാറെല്‍ രംഗത്തെത്തി. ദശാബ്ദങ്ങളായി ഇന്ത്യയും ചൈനയും തമ്മില്‍ നടന്ന് വരുന്ന അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഈ അടുത്ത കാലം വരെ ഓസ്‌ട്രേലിയ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും നിലവില്‍ ഈ പ്രശ്‌നങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ ഗവണ്‍മെന്റ് ഇന്ത്യയുടെ ഭാഗത്താണെന്നാണ് ബാറി വ്യക്തമാക്കിയിരിക്കുന്നത്.

ലഡാക്കിലെ ഗാല്‍വന്‍ വാലിയില്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം രൂക്ഷമായി ഇരു രാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും 20ഇന്ത്യന്‍ സൈനികരെ ചൈന ക്രൂരമായി കൊല്ലുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ണായക നിലപാട് വ്യക്തമാക്കി ഇന്ത്യയിലെ ഓസ്‌ട്രേലിയന്‍ ഹൈമ്മീഷണര്‍ രംഗത്തെത്തിയിരിക്കുന്നത്. 1960കള്‍ മുതല്‍ ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഓസ്‌ട്രേലിയ വ്യക്തമായ നിലപാടെടുത്തിരുന്നില്ല.

എന്നാല്‍ സമീപകാലത്തായാണ് ഓസ്‌ട്രേലിയയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറിന്‍ അഫയേര്‍സ് ആന്‍ഡ് ട്രേഡ് ഇക്കാര്യത്തില്‍ ഇന്ത്യാ അനുകൂല നിലപാട് പരസ്യമായെടുത്തിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഗാല്‍വന്‍വാലിയിലെ ഏറ്റുമുട്ടലില്‍ ബാറി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ലോകം ഒരു മഹാമാരിയോട് പൊരുതുന്ന വേളയില്‍ ഇരു രാജ്യങ്ങളും പ്രശ്‌നങ്ങള്‍ സമാധാനപരമായി പരഹരിക്കണമെന്നും ബാറി ആഹ്വാനം ചെയ്യുന്നു. ഇന്ത്യാ അനുകൂല നിലപാടെടുത്തതോടെ ഓസ്‌ട്രേലിയയ്ക്ക് നേരെ ചൈനക്ക് മറ്റ് പല പ്രശ്‌നങ്ങളാലും നേരത്തെ ഉണ്ടായിരുന്ന വെറുപ്പ് പെരുകിയെന്നും റിപ്പോര്‍ട്ടുണ്ട്.

Other News in this category



4malayalees Recommends