ഇന്ത്യയ്‌ക്കെതിരെയുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി നേപ്പാള്‍; പാര്‍ലമെന്റ് അംഗീകരിച്ച പുതിയ വിവാദ മാപ്പ് ഐകൃരാഷ്ട്രസംഘടനയ്ക്കും ഗുഗിളിനും കൈമാറാനൊരുങ്ങുന്നു; കൈമാറുന്നത് ലിപുലേഖ്, കാലാപാനി, ലിംപിയധുര ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത മാപ്പ്

ഇന്ത്യയ്‌ക്കെതിരെയുള്ള നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ച പുതിയ വിവാദ മാപ്പ് ഐകൃരാഷ്ട്രസംഘടനയ്ക്കും ഗുഗിളിനും കൈമാറാനൊരുങ്ങി നേപ്പാള്‍. ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള ലിപുലേഖ്, കാലാപാനി, ലിംപിയധുര ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത മാപ്പിന് അന്താരാഷ്ട്ര അംഗീകാരം നേടാനുള്ള ശ്രമത്തിലാണ് നേപ്പാള്‍ സര്‍ക്കാര്‍ എന്നാണ് നേപ്പാളി മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ജൂണ്‍ 13നാണ് ഇന്ത്യയുടെ എതിര്‍പ്പ് അഗണിച്ച് അതിര്‍ത്തി പ്രദേശങ്ങളായ ലിപുലേഖ്, ലിംപിയധുര, കാലാപാനി പ്രദേശങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ ഭൂപടത്തില്‍ ഉള്‍പ്പെടുത്തി നേപ്പാള്‍ ഭരണഘടനാ ഭേദഗതി പാസാക്കിയത്. ഇന്ത്യ വലിയ എതിര്‍പ്പ് ഉന്നയിച്ചെങ്കിലും തന്ത്രപ്രധാനമായ ഈ അതിര്‍ത്തി പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന് നേപ്പാള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഈ പുതിയ മാപ്പിന് അന്താരാഷ്ട്ര സമൂഹത്തിന്റെ അംഗീകാരം നേടാനുള്ള ശ്രമത്തിലാണ് കെ പി ശര്‍മ ഒലി സര്‍ക്കാര്‍ എന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഈ പ്രദേശങ്ങളെപ്പറ്റി ഒരു പുസ്തകം പ്രസിദ്ധീകരിക്കാനും നേപ്പാള്‍ ഒരുങ്ങുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരായ നേപ്പാളിന്റെ നീക്കത്തിന് ചൈനയുടെ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Other News in this category4malayalees Recommends