മുന്‍ഭര്‍ത്താവ് എ എല്‍ വിജയ്യെ നശിപ്പിച്ചതാരെന്ന് ചോദ്യം; കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി അമല പോള്‍

മുന്‍ഭര്‍ത്താവ് എ എല്‍ വിജയ്യെ നശിപ്പിച്ചതാരെന്ന് ചോദ്യം; കുറിക്ക് കൊള്ളുന്ന മറുപടി നല്‍കി അമല പോള്‍

അമല പോളിന്റെ മുന്‍ഭര്‍ത്താവ് എ എല്‍ വിജയ്യെ നശിപ്പിച്ചതാരെന്ന ചോദ്യമുയര്‍ത്തിയ ആള്‍ക്ക് വായടപ്പിക്കുന്ന മറുപടി നല്‍കി നടി. അമേരിക്കയില്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയ മെറിനുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ചുവട്ടില്‍ വന്ന കമന്റുകളെക്കുറിച്ച് ഒരു സുഹൃത്ത് എഴുതിയ കുറിപ്പ് ഇന്‍സ്റ്റാഗ്രാമിലൂടെ അമല പങ്കുവെച്ചിരുന്നു.


അതിന് ചുവടെയാണ് ചോദ്യവുമായി ഒരാള്‍ രംഗത്ത് വന്നത്. ഈ പോസ്റ്റിനു ചുവടെയാണ് എ എല്‍ വിജയ്യെ നശിപ്പിച്ചത് ആരാണെന്നും അതിന് എന്താണ് വിളിക്കുകയെന്നുമുള്ള ചോദ്യം പ്രത്യക്ഷപ്പെട്ടത്.

അതിനെ സ്വാഭിമാനമെന്നാണ് വിളിക്കുക എന്നാണ് അമല നല്‍കിയിരിക്കുന്ന മറുപടി.2014ലാണ് നടി അമല പോളും സംവിധായകന്‍ എ എല്‍ വിജയ്യും വിവാഹിതരാകുന്നത്. രണ്ടുവര്‍ഷത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു

Other News in this category4malayalees Recommends