അനില്‍ മുരളിയുടെ നിര്യാണത്തില്‍ ലാല്‍ കെയേഴ്സ് അനുശോചിച്ചു

അനില്‍ മുരളിയുടെ നിര്യാണത്തില്‍ ലാല്‍ കെയേഴ്സ് അനുശോചിച്ചു

പ്രശസ്ത സിനിമ താരം അനില്‍ മുരളിയുടെ അകാലത്തിലുള്ള നിര്യാണത്തില്‍ ബഹ്റൈന്‍ ലാല്‍കെയേഴ്സ് ദുഖവും അനുശോചനവും രേഖപ്പെടുത്തി. സീരിയല്‍ രംഗത്ത് നിന്നും സിനിമയിലേക്ക് കടന്നുവന്ന അനില്‍ മുരളി ആരെയും വെറുപ്പിക്കുന്ന രീതിയില്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രങ്ങളും ആകര്‍ഷിക്കും വിധം അഭിനയിച്ചു ഫലിപ്പിച്ച ക്യാരക്ടര്‍ റോളുകളും സിനിമാ പ്രേക്ഷകരുടെ മനസ്സിനെ വെറുപ്പിക്കാനും ആകര്‍ഷിക്കാനും കഴിഞ്ഞത് അദ്ദേഹത്തിലെ പ്രതിഭയുടെ മികവും കഴിവുമാണെന്നും വളരെ ചുരുങ്ങിയ കാലം കൊണ്ട് മുഴുവന്‍ മലയാളികള്‍ക്കും സുപരിചിതനായി മാറിയ അനില്‍ മുരളിയുടെ അകാലത്തിലുള്ള നിര്യാണം മലയാള സിനിമാ രംഗത്തിനും പ്രേക്ഷകര്‍ക്കും തീരാ നഷ്ടമാണെന്നും സംയുക്തമായിറക്കിയ അനുശോചന പത്രക്കുറിപ്പിലൂടെ ലാല്‍ കെയേഴ്‌സ് ഭാരവാഹികളായ ജഗത്കൃഷ്ണകുമാര്‍, എഫ്. എം. ഫൈസല്‍, ഷൈജു കമ്പത്, എന്നിവര്‍ അറിയിച്ചു... ആദ്ദേഹത്തിന്റെ കുടുംബത്തിന്റെ തീരാദുഖത്തില്‍ പങ്കുചേരുന്നതായും അവര്‍ പറഞ്ഞു.


Other News in this category



4malayalees Recommends