യുഎസില്‍ ഇന്നലെ കൊറോണ മരണം 1,163; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 59,857; മൊത്തം കൊറോണ മരണം 157,935 ആയും മൊത്തം രോഗികളുടെ എണ്ണം 4,767,441 ആയും വര്‍ധിച്ചു; അമേരിക്ക കൊറോണക്കുരുക്കില്‍ പകച്ച് നില്‍ക്കുന്നു

യുഎസില്‍ ഇന്നലെ കൊറോണ മരണം 1,163; 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 59,857; മൊത്തം കൊറോണ മരണം 157,935 ആയും മൊത്തം രോഗികളുടെ എണ്ണം 4,767,441 ആയും വര്‍ധിച്ചു; അമേരിക്ക കൊറോണക്കുരുക്കില്‍ പകച്ച് നില്‍ക്കുന്നു

യുഎസില്‍ ഇന്നലെ പ്രതിദിന കൊറോണ മരണം 1,163 ആയി പെരുകി.തൊട്ട് തലേദിവസത്തെ കോവിഡ് മരണമായ 1,056 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ പെരുപ്പമാണുള്ളത്. 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 59,857 ആയാണ് ഉയര്‍ന്നിരിക്കുന്നത്. തൊട്ട് തലേദിവസമായ വെള്ളിയാഴ്ചത്തെ പ്രതിദിന രോഗികളുടെ എണ്ണമായ 54,742 ആയി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ പെരുപ്പമാണുള്ളത്.


ഇതോടെ രാജ്യത്തെ മൊത്തം കൊറോണ മരണം 157,935 ആയും മൊത്തം രോഗികളുടെ എണ്ണം 4,767,441 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ആഗോള ശക്തിയായ അമേരിക്ക കൊറോണക്ക് മുന്നില്‍ തലകുനിച്ച് നില്‍ക്കുന്ന ദയനീയ നില തുടരുകയാണ്.രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണമാകട്ടെ 2,363,219 ആയാണ് ഉയര്‍ന്നിരിക്കുന്നത്. യുഎസില്‍ രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം വര്‍ധിക്കുന്നുവെങ്കിലും ഏറ്റവും കൂടുതല്‍ മരണവും രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 32,773 മരണങ്ങളും 444,388 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്. ന്യൂജഴ്സിയില്‍ 15,907 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 187,803 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 118,040 പേര്‍ രോഗികളായപ്പോള്‍ 8,626 പേരാണ് മരിച്ചത്.

ഇല്ലിനോയ്സില്‍ കൊറോണ മരണങ്ങള്‍ 7,700 ഉം രോഗികളുടെ എണ്ണം 181,757 ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 117,468 ഉം മരണം 7,289 ഉം ആണ്.മിച്ചിഗനില്‍ 6,457 പേര്‍ മരിക്കുകയും 91,332 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തുടരുന്ന ആശങ്കാജനകമായ സാഹചര്യം തുടരുകയാണെന്നാണ് പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends