കാനഡയില്‍ മൊത്തം 11,6,599 കൊറോണ കേസുകള്‍; 39,333 കേസുകളും 2777 മരണങ്ങളുമായി ഒന്റാറിയോ മുന്നില്‍; പ്രൊവിന്‍സില്‍ ഏറ്റവും പുതിയ 116 കേസുകള്‍; ആല്‍ബര്‍ട്ടയില്‍ 10,843 കേസുകളും 196 മരണങ്ങളും; രാജ്യത്ത് കോവിഡ് ഭീതിയൊഴിഞ്ഞില്ല

കാനഡയില്‍ മൊത്തം 11,6,599 കൊറോണ കേസുകള്‍; 39,333 കേസുകളും 2777 മരണങ്ങളുമായി ഒന്റാറിയോ മുന്നില്‍; പ്രൊവിന്‍സില്‍ ഏറ്റവും പുതിയ 116 കേസുകള്‍; ആല്‍ബര്‍ട്ടയില്‍ 10,843 കേസുകളും 196 മരണങ്ങളും; രാജ്യത്ത് കോവിഡ് ഭീതിയൊഴിഞ്ഞില്ല
കാനഡയില്‍ മൊത്തം കോവിഡ് 19 കേസുകളുടെ എണ്ണം 11,6,599 ആയി വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം ഒന്റാറിയോവില്‍ പുതിയ 116 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇത് രോഗപ്പകര്‍ച്ചയില്‍ 0.3 ശതമാനം പെരുപ്പമാണ് പ്രകടിപ്പിക്കുന്നതെന്നാണ് ഹെല്‍ത്ത് മിനിസ്റ്റര്‍ ക്രിസ്റ്റിനെ ഏലിയട്ട് വെളിപ്പെടുത്തുന്നു. ഒന്റാറിയോില്‍ 30,000 ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നത്. 34 പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റുകളില്‍ 27 എണ്ണവും അഞ്ചോ അതില്‍ കുറവോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

16യൂണിറ്റുകള്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. 122 പേര്‍ക്ക് പ്രവിശ്യയില്‍ പുതുതായി രോഗമുക്തിയുമുണ്ടായിട്ടുണ്ട്. കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നവര്‍, ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവര്‍, വെന്റിലേറ്ററിലായവര്‍ തുടങ്ങിയവരില്‍ കാര്യമായ പെരുപ്പമില്ലെന്നത് ആശ്വാസം പകരുന്നുവെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ എടുത്ത് കാട്ടുന്നു. ഇതുവരെ മൊത്തം 39,333 കേസുകളും 2777 മരണങ്ങളും രേഖപ്പെടുത്തിയിരിക്കുന്ന ഒന്റാറിയോവിലാണ് കാനഡയില്‍ ഏറ്റവും രൂക്ഷമായ നിലയുള്ളത്.

നാളിതുവരെ ആല്‍ബര്‍ട്ടയില്‍ 10,843 കേസുകളും 196 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ബ്രിട്ടീഷ് കൊളംബിയയില്‍ 195 മരണങ്ങളും 3641 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാനിട്ടോബയില്‍ 403 കേസുകളും 8 മരണങ്ങളും ന്യൂഫൗണ്ട്‌ലാന്‍ഡ് ആന്‍ഡ് ലാംബ്രഡോരില്‍ 266 കേസുകളും മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.നോവ സ്‌കോട്ടിയയില്‍ 1069 കേസുകളും 64 മരണങ്ങളും ന്യൂബ്രൂന്‍സ് വിക്കില്‍ 170കേസുകളും രണ്ട് മരണങ്ങളും ഒന്റാറിയോവില്‍ 39,333 കേസുകളും 2777 മരണങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. പ്രിന്‍സ് എഡ്വാര്‍ഡ് ഐലന്റില്‍ ഇതുവരെ 36 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


Other News in this category



4malayalees Recommends