സൗത്ത് ഓസ്‌ട്രേലിയയില്‍ രണ്ട് പുതിയ കോവിഡ് 19 കേസുകള്‍ കൂടി ; കൊറോണ പിടിപെട്ട 20 കാരി തെബാര്‍ടണ്‍ സീനിയര്‍ കോളജിലെ പരിപാടിയില്‍ പങ്കെടുത്തത് ആശങ്കയേറ്റുന്നു;രണ്ടാമത്തെ രോഗി വിക്ടോറിയയില്‍ നിന്നും അഡലെയ്ഡിലെത്തിയ കൗമാരക്കാരി

സൗത്ത് ഓസ്‌ട്രേലിയയില്‍ രണ്ട് പുതിയ കോവിഡ് 19 കേസുകള്‍ കൂടി ;  കൊറോണ പിടിപെട്ട 20 കാരി തെബാര്‍ടണ്‍ സീനിയര്‍ കോളജിലെ പരിപാടിയില്‍ പങ്കെടുത്തത് ആശങ്കയേറ്റുന്നു;രണ്ടാമത്തെ രോഗി വിക്ടോറിയയില്‍ നിന്നും അഡലെയ്ഡിലെത്തിയ കൗമാരക്കാരി
സൗത്ത് ഓസ്‌ട്രേലിയയില്‍ രണ്ട് പുതിയ കോവിഡ് 19 കേസുകള്‍ കൂടി രേഖപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഇതിലൊരു രോഗിയായ സ്ത്രീ സ്‌കൂളില്‍ ഒരു പരിപാടിക്കെത്തിയിരുന്നുവെന്നും മറ്റേ രോഗി കഴിഞ്ഞ മാസം വിക്ടോറിയയില്‍ നിന്നും സൗത്ത് ഓസ്‌ട്രേലിയയില്‍ എത്തിയ മറ്റൊരു സ്ത്രീയാണെന്നും അധികൃതര്‍ വെളിപ്പെടുത്തുന്നു. രോഗം പിടിപെട്ട 20 കാരിയായ ഒരു യുവതി തെബാര്‍ടണ്‍ സീനിയര്‍ കോളജിലെ പരിപാടിയില്‍ പങ്കെടുത്തുവെന്ന വാര്‍ത്ത ആശങ്കാജനകവും ദൗര്‍ഭാഗ്യകരവുമാണെന്നാണ് സൗത്ത് ഓസ്‌ട്രേലിയന്‍ പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ നിക്കോള സ്പുരിയര്‍ പ്രതികരിച്ചിരിക്കുന്നത്.

ഈ സ്ത്രീ സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുത്തുവെന്നറിഞ്ഞതിനെ തുടര്‍ന്ന് 1200ഓളം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂള്‍ ക്ലീനിംഗിനായി പെട്ടെന്ന് അടച്ച് പൂട്ടുകയും ചെയ്തിരുന്നു.ഈ വിവരം സൗത്ത് ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് സ്‌കൂള്‍ സമൂഹത്തെ അറിയിച്ചിട്ടുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് വരുന്നുവെന്നുമാണ് നിക്കോള വെളിപ്പെടുത്തുന്നത്. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ത സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും സ്‌കൂള്‍ കമ്മ്യൂണിറ്റിയെയും അറിയിച്ചിട്ടുണ്ടെന്നാണ് നിക്കോള പറയുന്നത്.

പുതിയ അപകടകരമായ സാഹചര്യത്തില്‍ ഈ ആഴ്ച സ്‌കൂളില്‍ ടെസ്റ്റിംഗ് സൗകര്യം വര്‍ധിപ്പിക്കുമെന്നും രോഗം പിടിപെട്ടെത്തിയ സ്ത്രീയുമായി സമ്പര്‍ക്കമുണ്ടാക്കിയവരെ കണ്ടെത്തുന്നതിനുള്ള ട്രേസിംഗ് നടന്ന് വരുന്നുവെന്നും നിക്കോള വെളിപ്പെടുത്തുന്നു. രോഗം ബാധിച്ച സ്ത്രീയെ നിലവില്‍ ഹോട്ടല്‍ ക്വോറന്റീനില്‍ ആക്കിയിരിക്കുകയാണ്. ജൂലൈ 26ന് വിക്ടോറിയയില്‍ നിന്നും അഡലെയ്ഡ് എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ കൗമാരക്കാരിക്കും കോവിഡ് രേഖപ്പെടുത്തിയെന്നാണ് സൗത്ത് ഓസ്‌ട്രേലിയ ഹെല്‍ത്ത് വെളിപ്പെടുത്തുന്നത്. ജൂലൈ 31ന് ടെസ്റ്റിന് വിധേയയായ ഈ കൗമാരക്കാരിയുടെ പോസിറ്റീവ് ഫലം ഇന്നലെയാണ് വെളിച്ചത്ത് വന്നിരിക്കുന്നത്.

Other News in this category



4malayalees Recommends