എന്‍എസ്ഡബ്ല്യൂവിലുളളവര്‍ മാസ്‌ക് ധരിച്ച് കോവിഡ് പോരാട്ടത്തിന്റെ ജാഗ്രതയുറപ്പാക്കണമെന്ന് പ്രീമിയര്‍; അടഞ്ഞ ഇടങ്ങളില്‍ മാസ്‌ക് കൂടിയേ കഴിയൂവെന്ന് ഗ്ലാഡിസ് ബെറെജിക്ലിയാന്‍; വിക്ടോറിയയില്‍ നിന്നും എന്‍എസ്ഡബ്ല്യൂ കടുത്ത കൊറോണ ഭീഷണി നേരിടുന്നുവെന്ന്

എന്‍എസ്ഡബ്ല്യൂവിലുളളവര്‍ മാസ്‌ക് ധരിച്ച് കോവിഡ് പോരാട്ടത്തിന്റെ ജാഗ്രതയുറപ്പാക്കണമെന്ന് പ്രീമിയര്‍; അടഞ്ഞ ഇടങ്ങളില്‍ മാസ്‌ക് കൂടിയേ കഴിയൂവെന്ന്  ഗ്ലാഡിസ് ബെറെജിക്ലിയാന്‍; വിക്ടോറിയയില്‍ നിന്നും എന്‍എസ്ഡബ്ല്യൂ കടുത്ത കൊറോണ ഭീഷണി നേരിടുന്നുവെന്ന്
കോവിഡിനെതിരായ പോരാട്ടത്തില്‍ മാക്‌സിനെ ഫലപ്രദമായും കൂടുതല്‍ ഗൗരവത്തോടെയും ഉപയോഗിക്കണമെന്ന ആഹ്വാനവുമായി എന്‍എസ്ഡബ്ല്യൂ പ്രിമിയറായ ഗ്ലാഡിസ് ബെറെജിക്ലിയാന്‍ രംഗത്തെത്തി. സ്റ്റേറ്റ് കോവിഡ് ബാധയുടെ കാര്യത്തില്‍ ഗുരുതരമായ അവസ്ഥയിലായിരിക്കുന്നതിനാല്‍ മാസ്‌ക് ധരിക്കുന്നതില്‍ ആരും പിഴവ് വരുത്തരുതെന്നും ഗ്ലാഡിസ് നിര്‍ദേശിക്കുന്നു. പ്രധാനമായും നാല് സാഹചര്യങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നാണ് ഗ്ലാഡിസ് ശക്തമായി നിര്‍ദേശിക്കുന്നത്.

അതായത് അടഞ്ഞ ഇടങ്ങളായ പൊതു ഗതാഗത സംവിധാനങ്ങള്‍ അല്ലെങ്കില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഗ്ലോസറിസ്‌റ്റോറുകളില്‍ പോകുമ്പോള്‍ മാസ്‌ക് നിര്‍ബന്ദമായും അണിയണം. ഹോസ്പിറ്റാലിറ്റി അല്ലെങ്കില്‍ റീട്ടെയില്‍ മേഖലയില്‍ കസ്റ്റമര്‍മാരുമായി അടുത്തിടപഴകുന്ന ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മാസ്‌ക് അണിയണം. ആരാധനാ ഇടങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് നിശ്ചയമായും അണിയണം. ഉയര്‍ന്ന തോതില്‍ സാമൂഹിക വ്യാപനമുള്ള ഇടങ്ങളിലും മാസ്‌ക് അണിയണമെന്ന് ഗ്ലാഡിസ് കര്‍ക്കശമായി നിഷ്‌കര്‍ഷിക്കുന്നു.

മാസ്‌ക് ധരിക്കണമെന്നത് നിയമം മൂലം സ്റ്റേറ്റില്‍ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും ഏവരുടെയും സുരക്ഷ മാനിച്ചുള്ള ഒരു കടുത്ത നിര്‍ദേശമായി ഇതിനെ കണക്കിലെടുക്കണമെന്നാണ് ഗ്ലാഡിസ് ആവശ്യപ്പെടുന്നത്. വിക്ടോറിയയില്‍ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനാല്‍ ഇവിടെ നിന്നും ന്യൂ സൗത്ത് വെയില്‍സിലേക്കും കോവിഡ് കത്തിപ്പടരുന്നതിനുള്ള അപകടകരമായ സാധ്യതയേറിയിരിക്കുന്നതിനാലാണ് മാസ്‌ക് കര്‍ക്കശമായി നിര്‍ദേശിക്കുന്നതെന്നും ഗ്ലാഡിസ് വിശദീകരിക്കുന്നു.

Other News in this category



4malayalees Recommends