ഓസ്‌ട്രേലിയയിലെ സ്‌റ്റേറ്റുകളും ടെറിട്ടെറികളും കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും ഈടാക്കിയത് 5.2 മില്യണ്‍ ഡോളര്‍ ;ക്യൂന്‍സ്ലാന്‍ഡില്‍ നിന്നും 2,998,872 ഡോളറും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ നിന്നും 1,40,000 ഡോളറും പിരിച്ചു

ഓസ്‌ട്രേലിയയിലെ സ്‌റ്റേറ്റുകളും ടെറിട്ടെറികളും കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും ഈടാക്കിയത്  5.2 മില്യണ്‍ ഡോളര്‍ ;ക്യൂന്‍സ്ലാന്‍ഡില്‍ നിന്നും 2,998,872 ഡോളറും പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍  നിന്നും 1,40,000 ഡോളറും  പിരിച്ചു
ഓസ്‌ട്രേലിയയിലെ സ്‌റ്റേറ്റുകളും ടെറിട്ടെറികളും കോവിഡ് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും പിഴയായി മില്യണ്‍ കണക്കിന് ഡോളര്‍ ഈടാക്കിയെന്ന് റിപ്പോര്‍ട്ട്. രാജ്യമാകമാനം ഇത്തരം പിഴകളായി ഇതുവരെ 5.2 മില്യണ്‍ ഡോളര്‍ ഈടാക്കാന്‍ കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ രാജ്യത്തെ രണ്ട് വലിയ സ്‌റ്റേറ്റുകള്‍ ഇത് സംബന്ധിച്ച തുകയെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം നടപ്പിലാക്കിയ കടുത്ത നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് ജനത്തില്‍ നിന്നും ഇത്രയും വലിയ തുക ഈടാക്കിയിരിക്കുന്നത്.

ടാസ്മാനിയ പോലുള്ള ചില സ്‌റ്റേറ്റുകള്‍ ഇത്തരത്തില്‍ ഈടാക്കിയിരിക്കുന്ന തുക താരതമ്യേന കുറവാണ്. അതായത് ടാസ്മാനിയ ഈ വകയില്‍ വ്യക്തികളില്‍ നിന്നും ഈടാക്കിയത് 756 ഡോളറാണ്. എന്നാല്‍ വിക്ടോറിയയില്‍ നിയമലംഘനങ്ങള്‍ക്ക് ഓരോ വ്യക്തിയില്‍ നിന്നും പിരിച്ചെടുക്കുന്നത് 1652 ഡോളറാണ്.പബ്ലിക്ക് ഹെല്‍ത്ത് ഓര്‍ഡറുകള്‍ ലംഘിക്കുന്നവരില്‍ നിന്നും ക്യൂന്‍സ്ലാന്‍ഡില്‍ പരമാവധി 4003 ഡോളറാണ് ഈടാക്കുന്നത്. ഇത് പ്രകാരം പോലീസ് 2168 ഇന്‍ഫ്രിന്‍ജ്‌മെന്റ് നോട്ടീസുകള്‍ പുറപ്പെടുവിക്കുകയും 2,998,872 ഡോളര്‍ മാര്‍ച്ച് 27നും ജൂലൈ 27നും ഇടയില്‍ ഈടാക്കുകയും ചെയ്തിരിക്കുന്നു.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ നിയമലംഘകരില്‍ നിന്നും 1000 ഡോളറാണ് ഈടാക്കുന്നത്. ഇപ്രകാരം ഇക്കാലത്തിനിടെ 1,40,000 ഡോളറാണിവിടെ പിരിച്ചെടുത്തത്.സൗത്ത് ഓസ്‌ട്രേലിയ ഈ വകയില്‍ 50,3,750 ഡോളറാണ് പിരിച്ചെടുത്തത്. ഇവിടെ വ്യക്തികളില്‍ നിന്നും 1000 ഡോളറും കോര്‍പറേഷനുകളില്‍ നിന്നും 5000 ഡോളറുമാണ് പിഴയീടാക്കുന്നത്. ഈ വകയില്‍ 448 നോട്ടീസുകളാണ് പോലീസ് ഇഷ്യൂ ചെയ്തത്.ടാസ്മാനിയ ഈ വകയില്‍ ആകെ പിരിച്ചെടുത്ത് 6804 ഡോളറാണ്.

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ നിന്നും കാര്യമായ പിഴകള്‍ ചുമത്തപ്പെട്ടിട്ടില്ല.നോര്‍ത്തേണ്‍ ടെറിട്ടെറി 1,61,476 ഡോളറാണ് പിഴയായി പിരിച്ചെടുത്തത്. ഇവിടെ ഓരോ വ്യക്തിയില്‍ നിന്നും 1106 ഡോളറാണ് ഈടാക്കിയത്.വിക്ടോറിയ ഓരോ വ്യക്തിയില്‍ നിന്നും 1652 ഡോളര്‍ പിഴയായി ഈടാക്കിയത്.ന്യൂ സൗത്ത് വെയില്‍സില്‍ എത്ര തുക ലഭിച്ചുവെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.

Other News in this category



4malayalees Recommends