ഓസ്‌ട്രേലിയയിലെ വീട് വിലകളില്‍ ജൂലൈയില്‍ 0.6 ശതമാനം ഇടിവ്;ജൂണിലേക്കാള്‍ സ്ഥിതി മെച്ചപ്പെട്ടു; രണ്ടാം കോവിഡ് തരംഗം കാരണം മെല്‍ബണില്‍ 1.2 ശതമാനം വിലത്താഴ്ച ; രാജ്യത്ത് വരും മാസങ്ങളില്‍ കോവിഡ് കാരണം ഇനിയും വിലയിടിവ് തുടരും

ഓസ്‌ട്രേലിയയിലെ വീട് വിലകളില്‍ ജൂലൈയില്‍ 0.6 ശതമാനം ഇടിവ്;ജൂണിലേക്കാള്‍ സ്ഥിതി മെച്ചപ്പെട്ടു; രണ്ടാം കോവിഡ് തരംഗം കാരണം മെല്‍ബണില്‍ 1.2 ശതമാനം വിലത്താഴ്ച ; രാജ്യത്ത് വരും മാസങ്ങളില്‍ കോവിഡ് കാരണം ഇനിയും വിലയിടിവ് തുടരും
ജൂലൈയില്‍ ഓസ്‌ട്രേലിയയിലെ വീട് വിലകളില്‍ 0.6 ശതമാനം ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ട്. രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് മെല്‍ബണിലെ വീട് വിപണിയിലാണ് ഏറ്റവും വലിയ ആഘാതമുണ്ടായിരിക്കുന്നത്. ജൂണിലെ 0.7 ശതമാനം വീട് വിലയിടിവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ മാസത്തെ വിലയിടിവ് അല്‍പം കുറവാണ്. എന്നാല്‍ രാജ്യത്തെ പ്രോപ്പര്‍ട്ടി മാസങ്ങളില്‍ വരും മാസങ്ങളിലും കോവിഡ് ആഘാതവും ഭീഷണിയും കാരണം ഇനിയും വിലയിടിവ് തുടരുമെന്നും ഏറ്റവും വലിയ രണ്ട് വിലയിടിവുകള്‍ കാത്തിരിക്കുന്നുവെന്നുമുള്ള മുന്നറിയിപ്പും ശക്തമാണ്.

കഴിഞ്ഞ മാസം മെല്‍ബണിലുണ്ടായ വീട് വിലയിടിവ് 1.2 ശതമാനമായിരുന്നു. ഇവിടെ വീട് വിലകളില്‍ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടെ മൊത്തം 3.2 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 8.7 ശതമാനമായിരുന്നു വീട് വിലയിടിവ്. കോവിഡ് കാരണം കൂടുതല്‍ പേരുടെ ജീവിതം താറുമാറായതാണ് വീട് വിലകള്‍ ഇത്തരത്തില്‍ ഇടിയാന്‍ കാരണമായിരിക്കുന്നതെന്നാണ് കോര്‍ലോജിക്കിലെ ഹെഡ് ഓഫ് റിസര്‍ച്ച് ഓസ്‌ട്രേലിയ ആയ എലിസ ഓവന്‍ പറയുന്നത്.

മെല്‍ബണിലെ രണ്ടാം കോവിഡ് ബാധയെ തുടര്‍ന്നുള്ള പുതിയ ലോക്ക്ഡൗണും നിയന്ത്രണങ്ങളും ഇവിടുത്തെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റില്‍ കൂടുതല്‍ വിലയിടിവുണ്ടാക്കുമെന്നും എലിസ മുന്നറിയിപ്പേകുന്നു.സിഡ്‌നിയില്‍ വീട് വിലയില്‍ കഴിഞ്ഞ മാസം 0.9 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ക്വാര്‍ട്ടറില്‍ ഇവിടെ 2.1 ശതമാനമായിരുന്നു ഇടിവ്. കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ സിഡ്‌നിയില്‍ 12.1 ശതമാനമായിരുന്നു വിലയിടിവ്. പെര്‍ത്ത്, ബ്രിസ്ബാന്‍, ഡാര്‍വിന്‍, ഹോബര്‍ട്ട് എന്നിവിടങ്ങളില്‍ കഴിഞ്ഞ മാസം വീടുകളുടെ വില മോഡറേറ്റ് നിലയിലായിരുന്നു. എന്നാല്‍ ഇവിടങ്ങളിലെ വീടുകളുടെ മൂല്യം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താഴെ പോയിരുന്നു. അഡലെയ്ഡിലും കാന്‍ബറയിലും പോസ്റ്റ് മോഡസ്റ്റ് വില പെരുപ്പമുണ്ടായ രണ്ട് തലസ്താനങ്ങളാണ്.

Other News in this category



4malayalees Recommends