രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 52,972 പേര്‍ക്ക്; ഇന്നലെ മാത്രം 771 പേര്‍ മരിച്ചു; രോഗബാധിതരുടെ എണ്ണം 18.03 ലക്ഷമായി; ലോകത്ത് ഇന്നലെ ഏറ്റവുമധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയില്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 52,972 പേര്‍ക്ക്; ഇന്നലെ മാത്രം 771 പേര്‍ മരിച്ചു; രോഗബാധിതരുടെ എണ്ണം 18.03 ലക്ഷമായി; ലോകത്ത് ഇന്നലെ ഏറ്റവുമധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയില്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 52,972 പേര്‍ക്ക്. ഇന്നലെ മാത്രം 771 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതര്‍ 18.03 ലക്ഷമായി. ഇതുവരെ 38,135 പേരാണ് മരിച്ചത്. 11.86 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 5.79 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലാണ് രാജ്യത്ത് രോഗബാധിതര്‍ കൂടുതല്‍. തുടര്‍ച്ചയായ അഞ്ച് ദിവസങ്ങളില്‍ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 50,000 കടന്നിരുന്നു. ഇതോടെ മൂന്ന് ലക്ഷത്തോളം പേരാണ് കഴിഞ്ഞ ആറ് ദിവസത്തിനുളളില്‍ രോഗബാധിതരായത്. വേള്‍ഡോമീറ്റേഴ്സിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഇന്നലെ ഏറ്റവുമധികം കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലാണ്.


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി ബി. എസ് യെദിയൂരപ്പ, തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ അടക്കം രാജ്ഭവനിലെ 87 ജീവനക്കാര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ട്വിറ്ററിലൂടെയാണ് തനിക്ക് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. ഇദ്ദേഹത്തിന്റെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇവരെ. നേരത്തെ മുഖ്യമന്ത്രിയുടെ വിധാന്‍ സൗധയിലെ ഓഫിസ് ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രി നിരീക്ഷണത്തിലായിരുന്നു.

മഹാരാഷ്ട്രയില്‍ ഇന്നലെ 9,509 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോ?ഗബാധിതരുടെ എണ്ണം 4.41 ലക്ഷമായി. 24 മണിക്കൂറിനിടെ 260 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 15,576 ആയി. ഇതുവരെ 2.76 ലക്ഷം ആളുകള്‍ രോഗമുക്തി നേടി.ആന്ധ്രാപ്രദേശില്‍ ഇന്നലെ 8,555 പേര്‍ക്കാണ് രോ?ഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോ?ഗികളുടെ എണ്ണം 1.58 ലക്ഷമായി. 82,886 പേര്‍ ഇതുവരെ രോഗമുക്തി നേടി. 74,404 ആക്ടീവ് കേസുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

Other News in this category4malayalees Recommends