ബാലഭാസ്‌കറിന്റേത് അപകടമരണമെന്ന് മൊഴി നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്റെ കീഴിലെ ഡ്രൈവര്‍; ദുരൂഹതയെന്ന് ആരോപണം; ഡ്രൈവറായുള്ള നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യം

ബാലഭാസ്‌കറിന്റേത് അപകടമരണമെന്ന് മൊഴി നല്‍കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി.അജി ഇപ്പോള്‍ യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്റെ കീഴിലെ ഡ്രൈവര്‍. ഇത് ദുരൂഹതകള്‍ക്ക് വഴിതുറക്കുന്നുവെന്നാണ് ആരോപണം. ബാലഭാസ്‌കറിന്റെ കാറിന് പിന്നില്‍ ഉണ്ടായിരുന്ന ബസിന്റെ ഡ്രൈവര്‍ ആയിരുന്നു അജി. ബാലുവിന്റേത് അപകട മരണമാണ് എന്ന് അജി മൊഴി നല്‍കുകയും ചെയ്തിരുന്നു. യുഎഇ സര്‍ക്കാരിലെ ഡ്രൈവറായുള്ള അജിയുടെ നിയമനത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.

ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടത്തിലെ പ്രധാന ദുരൂഹതകളിലൊന്ന് ആരാണ് കാര്‍ ഓടിച്ചതെന്നാണ്. ഡ്രൈവറായ അര്‍ജുന്‍ മൊഴി നല്‍കിയത് ബാലഭാസ്‌കറാണ് കാര്‍ ഓടിച്ചത് എന്നാണ്. എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്‌കറല്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ സുപ്രധാന കണ്ടെത്തല്‍. ഈ നിഗമനം ശരിവച്ച് ബാലഭാസ്‌കറെ ആദ്യം ചികിത്സിച്ച മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ആര്‍.ഫൈസലും രംഗത്തു വന്നിരുന്നു.

Other News in this category4malayalees Recommends