വന്ദേ ഭാരത് മിഷനിലൂടെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം ഇന്ത്യക്കാരെ യു.എ.ഇയില്‍ നിന്നും നാട്ടിലെത്തിച്ചെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍; വന്ദേ ഭാരത് മിഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നത് അഞ്ച് ലക്ഷം ഇന്ത്യക്കാര്‍

കോവിഡ് പശ്ചാത്തലത്തില്‍ വന്ദേ ഭാരത് മിഷനിലൂടെ രണ്ടേമുക്കാല്‍ ലക്ഷത്തിലധികം ഇന്ത്യക്കാരെ യു.എ.ഇയില്‍ നിന്നും നാട്ടിലെത്തിച്ചെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍. രാജ്യത്ത് നിന്നും അഞ്ച് ലക്ഷം ഇന്ത്യക്കാരാണ് വന്ദേ ഭാരത് മിഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ചില മേഖലകളില്‍ ജോലി ചെയ്യുന്നവരെ നാട്ടിലെത്തിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ചിലര്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ ടിക്കറ്റ് എങ്ങനെ എടുക്കണമെന്ന് അവര്‍ക്ക് അറിയില്ല'' - കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.

വന്ദേ ഭാരത് മിഷന്‍ പ്രകാരം ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെ വിവധ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഇപ്പോഴും നിരവധി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം, ഡല്‍ഹി, അമൃത്സര്‍ എന്നിവിടങ്ങളിലേക്കുള്ള തൊണ്ണൂറോളം വിമാനങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ ഓഗസ്റ്റ് 15 വരെ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
Other News in this category4malayalees Recommends