അമിതാഭ് ബച്ചന് കൊവിഡ് രോഗമുക്തി; അച്ഛന് രോഗംഭേതമായ വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ച് അഭിഷേക് ബച്ചന്‍; അഭിഷേക് ബച്ചന്‍ നിലവില്‍ ചികിത്സയില്‍

അമിതാഭ് ബച്ചന് കൊവിഡ് രോഗമുക്തി; അച്ഛന് രോഗംഭേതമായ വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ച് അഭിഷേക് ബച്ചന്‍; അഭിഷേക് ബച്ചന്‍ നിലവില്‍ ചികിത്സയില്‍

ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന് കൊവിഡ് രോഗമുക്തി. മകന്‍ അഭിഷേക് ബച്ചനാണ് ഇക്കാര്യം ആദ്യം ട്വിറ്ററിലൂടെ അറിയിച്ചത്. പിന്നാലെ അമിതാഭ് ബച്ചന്‍ തന്നെ രോഗമുക്തി നേടിയ വിവരം ആരാധകരെ അറിയിച്ചു. കൊവിഡ് രോഗബാധിതരായി മുംബൈയിലെ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ബച്ചന്‍ കുടുംബം. അമിതാഭ് ബച്ചന്‍, മരുമകള്‍ ഐശ്വര്യ റായ്, മകള്‍ ആരാധ്യ എന്നിവര്‍ കൊവിഡ് രോഗമുക്തി നേടി.


അതേ സമയം മകന്‍ അഭിഷേക് ബച്ചന്‍ നിലവില്‍ ചികിത്സയിലാണ്. അമിതാഭ് ബച്ചനായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് അഭിഷേകിനും ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു.
Other News in this category4malayalees Recommends