കൊറോണയെ പ്രതിരോധിക്കാന്‍ പുകയിലയും; പുകയിലയില്‍ നിന്നും ഉത്പാദിപ്പിച്ചെടുത്ത വാക്സിന്‍, മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങി ശാസ്ത്രജ്ഞര്‍; ഉദ്യമവുമായി രംഗത്തെത്തിയത് യുകെയിലെ സിഗരറ്റ് നിര്‍മ്മാതാക്കളായ 'ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ' എന്ന കമ്പനി

പുകയിലയില്‍ നിന്നും ഉത്പാദിപ്പിച്ചെടുത്ത വാക്സിന്‍, മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് യുകെയിലെ പ്രമുഖ സിഗരറ്റ് നിര്‍മ്മാതാക്കളായ 'ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ' എന്ന കമ്പനി.പുകയിലയില്‍ നിന്നുള്ള ഒരുതരം പ്രോട്ടീന്‍ ഉപയോഗിച്ചാണത്രേ ഇവര്‍ വാക്സിന്‍ ഉത്പാദിപ്പിച്ചെടുത്തിരിക്കുന്നത്. മനുഷ്യരില്‍ പരീക്ഷണം നടത്തുന്നതിന് മുന്‍ുള്ള പരീക്ഷണഘട്ടങ്ങളെല്ലാം നേരത്തേ കഴിഞ്ഞു. ആ പരീക്ഷണങ്ങളിലെല്ലാം വാക്സിന്‍ വിജയിച്ചുവെന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

'ഞങ്ങള്‍ക്ക് ശുഭാപ്തിവിശ്വാസമുണ്ട്. നല്ലൊരു നാളേക്ക് വേണ്ടിയാണ് ഞങ്ങളിത് ചെയ്യുന്നത്. അത് വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ...' - കമ്പനിയുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറായ കിംഗ്ലി വീറ്റണ്‍ പറയുന്നു. ഇപ്പോള്‍ 'ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷ'ന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് കമ്പനി. അനുമതി ലഭിച്ചാലുടന്‍ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിക്കും.
Other News in this category4malayalees Recommends