അമ്മയെ അതിക്രൂരമായി കൊന്ന് അച്ഛന്‍ ജയിലില്‍ പോയി; മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ മകള്‍ക്കായി ധനസമാഹരണം നടത്തി അമേരിക്കന്‍ മലയാളി സമൂഹം; നോറയുടെ വിദ്യാഭ്യാസത്തിനും ഭാവി സുരക്ഷിതമാക്കാനും സഹായവുമായി മലയാളികള്‍

അമ്മയെ അതിക്രൂരമായി കൊന്ന് അച്ഛന്‍ ജയിലില്‍ പോയി; മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ മകള്‍ക്കായി ധനസമാഹരണം നടത്തി അമേരിക്കന്‍ മലയാളി സമൂഹം; നോറയുടെ വിദ്യാഭ്യാസത്തിനും ഭാവി സുരക്ഷിതമാക്കാനും സഹായവുമായി മലയാളികള്‍

അമേരിക്കയില്‍ ഭര്‍ത്താവ് അതിക്രൂരമായി കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിന്‍ ജോയിയുടെ മകള്‍ക്കായി അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ധനശേഖരണം. നോറയുടെ വിദ്യാഭ്യാസത്തിനും ഭാവി സുരക്ഷിതമാക്കാനും വേണ്ടിയുളള ധനസമാഹരണത്തിനാണ് വിവിധ സംഘടനകള്‍ കൈകോര്‍ത്തത്. ക്‌നാനായ കത്തോലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെ.സി.സി.എന്‍.എ.)യുടെ നേതൃത്വത്തില്‍ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്ക(ഫോമാ), ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക(ഫൊക്കാന),നഴ്‌സിങ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് നോറയ്ക്കായി ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സമാഹരിക്കാന്‍ ആരംഭിച്ചത്.


ക്രൗഡ് ഫണ്ടിങ് വെബ്‌സൈറ്റായ ഗോഫണ്ട് മീയില്‍ കഴിഞ്ഞദിവസം മുതല്‍ പണം സ്വീകരിച്ചുതുടങ്ങി. മെറിന്റെ കുടുംബാംഗങ്ങളുടെ അനുവാദത്തോടെയാണ് ക്രൗഡ് ഫണ്ടിങ് ആരംഭിച്ചത്. ഒരു ട്രസ്റ്റ് ആരംഭിച്ച് അത് മുഖേനയായിരിക്കും കുട്ടിയുടെ ചെലവുകള്‍ക്കായി പണം വിനിയോഗിക്കുക. ഒരു ലക്ഷം ഡോളര്‍ സമാഹരിക്കുക എന്നതാണ് ലക്ഷ്യം. ക്രൗഡ് ഫണ്ടിങ് ആരംഭിച്ച് ആദ്യമണിക്കൂറുകളില്‍ തന്നെ പതിനായിരം ഡോളറിലേറെ ലഭിച്ചു. നിലവില്‍ ഇതുവരെ 48,649 ഡോളറാണ് ലഭിച്ചിട്ടുളളത്. എത്ര പണം ലഭിച്ചാലും അത് പൂര്‍ണമായും നോറയ്ക്ക് വേണ്ടി മാത്രമായിരിക്കുമെന്നാണ് ഫോമ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചത്. മെറിന്റെ മകളായ നോറ (2) ഇപ്പോള്‍ മെറിന്റെ മാതാപിതാക്കള്‍ക്കൊപ്പം മോനിപ്പള്ളിയിലെ വീട്ടിലാണുളളത്.
Other News in this category4malayalees Recommends