പാകിസ്താനിലെ പ്രമുഖ വാര്‍ത്താ ചാനലായ ഡോണ്‍ ന്യൂസ് ഹാക്ക് ചെയ്യപ്പെട്ടു; സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത് ഇന്ത്യന്‍ പതാകയും സ്വാതന്ത്ര്യ ദിനാശംസയും

പാകിസ്താനിലെ പ്രമുഖ വാര്‍ത്താ ചാനലായ ഡോണ്‍ ന്യൂസ് ഹാക്ക് ചെയ്യപ്പെട്ടു; സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത് ഇന്ത്യന്‍ പതാകയും സ്വാതന്ത്ര്യ ദിനാശംസയും

പാകിസ്താനിലെ പ്രമുഖ വാര്‍ത്താ ചാനലായ ഡോണ്‍ ന്യൂസ് ഹാക്ക് ചെയ്യപ്പെട്ടു. ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം ചാനല്‍ ഹാക്ക് ചെയ്യപ്പെട്ട ശേഷം സ്‌ക്രീനില്‍ ഇന്ത്യന്‍ പതാകയും സ്വാതന്ത്ര്യ ദിനാശംസയും പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.


ഇതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നാണ് ഡോണ്‍ ന്യൂസ് അധികൃതര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഡോണ്‍ ന്യൂണ്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത് പ്രകാരം ചാനല്‍ സാധാരണ നിലയില്‍ സംപ്രേഷണം ചെയ്ത് വരികയായിരുന്നു. പെട്ടന്ന് സ്‌ക്രീനില്‍ ഇന്ത്യന്‍ ശേീയ പതാകയും സ്വാതന്ത്ര ദിനാശംസകളും തെളിഞ്ഞു വന്നു. കുറച്ചു സമയം സ്‌ക്രീനില്‍ നിന്ന ശേഷം ഇവ അപ്രത്യക്ഷമായി.
Other News in this category4malayalees Recommends