പുതു പ്രതീക്ഷ; ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഡിസിജിഐ അനുമതി നല്‍കി

പുതു പ്രതീക്ഷ; ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഡിസിജിഐ അനുമതി നല്‍കി

ഓക്‌സ്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് വാക്‌സിന്‍ കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഇന്ത്യയില്‍ നടത്താന്‍ വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് ഡിസിജിഐ അനുമതി നല്‍കി. വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കല്‍ പരീക്ഷണമാണ് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുക. കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഗവേഷണത്തില്‍ ഏറ്റവും മുന്നിലുള്ള ഈ ഉത്പന്നം ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തില്‍ വിജയിച്ചിരുന്നു.


പൂനെ ആസ്ഥാനായ വന്‍കിട വാക്‌സിന്‍ നിര്‍മാതാവായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഇതിനോടകം വന്‍തോതില്‍ പരീക്ഷണ വാക്‌സിന്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഞായറാഴ്ച രാത്രിയില്‍ ഡിജിസിഐ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കിയത്. ഡിസിജിഐ മേധാവി ഡോ. വി ജി സോമനി വാക്‌സിന്‍ പരീക്ഷണവുമായി മുന്നോട്ടു പോകാന്‍ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയെന്നാണ് സോഴ്‌സുകളെ ഉദ്ധരിച്ചുള്ള പിടിഐ റിപ്പോര്‍ട്ട്. കൊവിഡ് 19 വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അനുമതി. മുന്‍പ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കിയിരുന്നു.9o
Other News in this category4malayalees Recommends