അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതില്‍ കോണ്‍ഗ്രസ് എതിരല്ലെന്ന് കെ മുരളീധരന്‍ എം.പി; പള്ളി പൊളിച്ച് ക്ഷേത്രം നിര്‍മിക്കുന്നതിനോടാണ് എതിര്‍പ്പെന്നും മുരളീധരന്‍

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതില്‍ കോണ്‍ഗ്രസ് എതിരല്ലെന്ന് കെ മുരളീധരന്‍ എം.പി; പള്ളി പൊളിച്ച് ക്ഷേത്രം നിര്‍മിക്കുന്നതിനോടാണ് എതിര്‍പ്പെന്നും മുരളീധരന്‍

അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതില്‍ കോണ്‍ഗ്രസ് എതിരല്ലെന്ന് കെ മുരളീധരന്‍ എം.പി. പള്ളി പൊളിച്ച് ക്ഷേത്രം നിര്‍മിക്കുന്നതിനോടാണ് എതിര്‍പ്പ്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നയം വ്യക്തമാക്കേണ്ടത് സോണിയാ ഗാന്ധിയാണെന്നും മുരളീധരന്‍ പറഞ്ഞു.


രാമക്ഷേത്ര നിര്‍മാണത്തില്‍ കോണ്‍ഗ്രസിന്റെ നിലപാട് അറിയാന്‍ ലീഗ് കാത്തിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ പ്രതികരിച്ചു. മതേതരനിലപാടില്‍ നിന്ന് കോണ്‍ഗ്രസ് വ്യതിചലിക്കുമെന്ന് കരുതുന്നില്ലെന്നും മുനീര്‍ പറഞ്ഞു. അയോധ്യയില്‍ ഓഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിനുള്ള ഭൂമി പൂജ നടക്കാനിരിക്കുകയാണ് നേതാക്കളുടെ പ്രതികരണം.

അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് അനുകൂലമായി കമല്‍നാഥും ദിഗ് വിജയ് സിംഗും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ നിലപാടെടുത്തിരുന്നു.
Other News in this category4malayalees Recommends