മെല്‍ബണിലെ പുതിയ സ്റ്റേജ് ഫോര്‍ ലോക്ക്ഡൗണ്‍ ഓസ്‌ട്രേലിയക്ക് മേല്‍ കൂടുതല്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കും; സമാഗതമാകുന്നത് 80കളിലെതിനും 90കളിലെതിനും സമാനമായ സാമ്പത്തികമാന്ദ്യം; ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി ബാങ്ക് ചീഫ് എക്കണോമിസ്റ്റ്

മെല്‍ബണിലെ പുതിയ സ്റ്റേജ് ഫോര്‍ ലോക്ക്ഡൗണ്‍ ഓസ്‌ട്രേലിയക്ക് മേല്‍ കൂടുതല്‍ കടുത്ത  സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കും; സമാഗതമാകുന്നത് 80കളിലെതിനും 90കളിലെതിനും സമാനമായ സാമ്പത്തികമാന്ദ്യം;  ഞെട്ടിപ്പിക്കുന്ന പ്രവചനവുമായി  ബാങ്ക് ചീഫ് എക്കണോമിസ്റ്റ്
മെല്‍ബണില്‍ ഏര്‍പ്പെടുത്തുന്ന പുതിയ സ്റ്റേജ് ഫോര്‍ ലോക്ക്ഡൗണ്‍ ഓസ്‌ട്രേലിയക്ക് മേല്‍ കൂടുതല്‍ കടുത്ത സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്ക ശക്തമായി.തല്‍ഫലമായി ഇതിന് മുമ്പ് രാജ്യത്തുണ്ടായ മറ്റ് രണ്ട് സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് സമാനമായ നിലയുണ്ടാക്കിയേക്കാമെന്നാണ് പ്രമുഖ ബാങ്ക് ചീഫ് എക്കണോമിസ്റ്റ് മുന്നറിയിപ്പേകുന്നത്.മെല്‍ബണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ബിഎ ചീഫ് എക്കണോമിസ്റ്റായ അലന്‍ ഓസ്റ്ററാണ് ഈ കടുത്ത പ്രവചനം നടത്തിയിരിക്കുന്നത്.

80കളിലും 90കളിലും ഓസ്‌ട്രേലിയയിലുണ്ടായ കടുത്ത സാമ്പത്തിക മാന്ദ്യത്തിന് സമാനമായ സാമ്പത്തിക പ്രത്യാഘാതമായിരിക്കും കോവിഡ് പ്രതിസന്ധി കാരണം രാജ്യത്ത് ആവര്‍ത്തിക്കാന്‍ പോകുന്നതെന്നും ഓസ്റ്റര്‍ മുന്നറിയിപ്പേകുന്നു. 1990കളിലെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ 11 ശതമാനം പെരുപ്പമുണ്ടായെന്നും സമാനമായതോ അതിലും രൂക്ഷമായതോ ആയ നിലയാണ് കോവിഡിനെ തുടര്‍ന്ന് സംജാതമാകാന്‍ പോകുന്നതെന്നും ഓസ്റ്റര്‍ പ്രവചിക്കുന്നു.

മാര്‍ച്ച്, ജൂണ്‍ ക്വാര്‍ട്ടറുകളില്‍ കോവിഡ് കാരണം ഓസ്‌ട്രേലിയയില്‍ നെഗറ്റീവ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്. നിലവില്‍ വിക്ടോറിയയില്‍ അടക്കം വീണ്ടും കോവിഡ് നിയന്ത്രണാതീതമായി പടരുകയും കടുത്ത ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നതിനാല്‍ സെപ്റ്റംബറിലെ ജിഡിപി വളര്‍ച്ചാ പ്രവചനം നേരത്തത്തെ മൂന്ന് ശതമാനത്തില്‍ നിന്നും ഒരു ശതമാനമാക്കി എന്‍ബിഎ വെട്ടിക്കുറച്ചിട്ടുണ്ട്.ഫെഡറല്‍ സര്‍ക്കാരിന്റെ ജൂലൈയിലെ ബജറ്റ് അപ്‌ഡേറ്റിന് ശേഷമായിരുന്നു എന്‍ബിഎ ഈ വെട്ടിക്കുറക്കല്‍ നടത്തിത്.

Other News in this category



4malayalees Recommends