ഓസ്‌ട്രേലിയയില്‍ റസ്‌റ്റോറന്റുകള്‍ കൊറോണയുടെ രോഗപ്പകര്‍ച്ചാ കേന്ദ്രങ്ങളാകുന്നു;എന്‍എസ്ഡബ്ല്യൂവിലും ക്യൂന്‍സ്ലാന്‍ഡിലും ഇത്തരം പകര്‍ച്ചകളേറുന്നു; റസ്റ്റോറന്റുകളില്‍ നിന്നും വായുവിലൂടെയും സ്പര്‍ശനത്തിലൂടെയും ടോയ്‌ലറ്റുകളിലൂടെയും കൊറോണ പകരുന്നു

ഓസ്‌ട്രേലിയയില്‍ റസ്‌റ്റോറന്റുകള്‍ കൊറോണയുടെ രോഗപ്പകര്‍ച്ചാ കേന്ദ്രങ്ങളാകുന്നു;എന്‍എസ്ഡബ്ല്യൂവിലും ക്യൂന്‍സ്ലാന്‍ഡിലും ഇത്തരം പകര്‍ച്ചകളേറുന്നു; റസ്റ്റോറന്റുകളില്‍ നിന്നും വായുവിലൂടെയും സ്പര്‍ശനത്തിലൂടെയും ടോയ്‌ലറ്റുകളിലൂടെയും കൊറോണ പകരുന്നു

ഓസ്‌ട്രേലിയയില്‍ റസ്‌റ്റോറന്റുകള്‍ കൊറോണയുടെ രോഗപ്പകര്‍ച്ചാ കേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. റസ്‌റ്റോറന്റുകളുടെ അടച്ച് പൂട്ടിയതും ഇടുങ്ങിയതുമായ പ്രകൃതം കോവിഡ് ഒരാളില്‍ നിന്നും മറ്റ് നിരവധി പേരിലേക്ക് എളുപ്പം പകരുന്നതിന് വഴിയൊരുക്കുന്നുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. നിലവില്‍ എന്‍എസ്ഡബ്ല്യൂവിലും ക്യൂന്‍സ്ലാന്‍ഡിലും റസ്റ്റോറന്റുകളിലൂടെയാണ് പുതിയ കേസുകള്‍ വര്‍ധിക്കുന്നതെന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ് ശക്തമായിരിക്കുന്നത്.


സിഡ്‌നിയുടെ കിഴക്ക് ഭാഗത്തുള്ള ദി അപ്പോളോ റസ്‌റ്റോറന്റില്‍ എത്തിയ കോവിഡ് രോഗിക്ക് ഭക്ഷണം വിളമ്പിയതിനെ തുടര്‍ന്ന് 33 വയസുളള വെയ്റ്ററസിന് രോഗം ബാധിച്ചിരുന്നു. പോട്‌സ് പോയിന്റ് ക്ലസ്റ്ററില്‍ ഈ കേസും ഉള്‍പ്പെടുന്നു. ഈ വെയ്റ്ററസില്‍ നിന്നും നിരവധി പേരിലേക്ക് രോഗം പടരുകയും ചെയ്തിരുന്നു. എന്‍എസ്ഡബ്ല്യൂവിലെ റസ്റ്റോറന്റ് ക്ലസ്റ്ററുകളില്‍ പോട്ട്‌സ് പോയിന്റ് ക്ലസ്റ്ററുമായി നേരിട്ട് ബന്ദമുള്ള 26 കേസുകള്‍ ഉള്‍പ്പെടുന്നു. മറ്റ് 20 കേസുകള്‍ക്ക് അപ്പോളോ റസ്‌റ്റോറന്റുമായി ബന്ദമുള്ളതാണ്.

വെതറില്‍ പാര്‍ക്കിലെ തായ് റോക്ക് റസ്‌റ്റോറന്റ് 101 കോവിഡ് കേസുകളുടെ പ്രഭവകേന്ദ്രമാണ്. ഇതില്‍ 58 എണ്ണം കാസുലയിലെ ക്രോസ്‌റോഡ്‌സ് ഹോട്ടലുമായി ബന്ദപ്പെട്ടതാണ്. ക്യൂന്‍സ്ലാന്‍ഡിലെ മാഡ്‌ടോണ്‍ഗ്‌സാന്‍ ഐവി കൊറിയന്‍ റസ്‌റ്റോറന്റില്‍ കോവിഡ് ബാധിച്ച യുവതിക്ക് സമീപത്തിരുന്ന ഭക്ഷണം കഴിച്ച 27കാരനും അയാളുടെ ഭാര്യയായ ഏയ്ജ്ഡ് കെയര്‍ വര്‍ക്കറായ യുവതിക്കും കോവിഡ് ബാധിച്ചിരുന്നു. പ്രധാനമായും നാല് തരത്തിലാണ് റസ്റ്റോറന്റുകളില്‍ നിന്നും കോവിഡ് പടരുന്നതെന്നാണ് കിര്‍ബി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്‍ഫെക്ഷ്യസ് ഡിസീസസ് ആന്‍ഡ് ബയോസെക്യൂരിറ്റി പ്രഫസറായ റെയ്‌ന മാസിന്‍ടൈറെ പറയുന്നത്.

ശ്വസനം വഴി റസ്റ്റോറന്റില്‍ നിന്നും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് കോവിഡ് പടരാം. അല്ലെങ്കില്‍ കോവിഡ് ബാധിച്ചയാളെ നേരിട്ട് സ്പര്‍ശിക്കുന്നതിലൂടെയോ അല്ലെങ്കില്‍ അയാള്‍ സ്പര്‍ശിച്ച പ്രതലത്തില്‍ സ്പര്‍ശിക്കുന്നതിലൂടെയോ കോവിഡ് പകരാം. റസ്റ്റോറന്റുകളിലെ ടോയ്‌ലറ്റ് വഴിയും പകരാം. രോഗി ഉപയോഗിച്ച ഫ്‌ലഷ് , ടാപ്പ്, ഡോര്‍ ഹാന്‍ഡില് എന്നിവ ഉപയോഗിക്കുന്നതിലൂടെയാണ് ടോയ്‌ലറ്റില്‍ നിന്നും രോഗം പകരുന്നത്.കട്‌ലറി, പ്ലേറ്റുകള്‍, വൈന്‍ ഗ്ലാസുകള്‍, തുടങ്ങിയവയിലൂടെയും കൊറോണ പടരാമെന്നും റെയ്‌ന മാസിന്‍ടൈറെ മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends