കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തിലേക്ക് മാറണമെന്ന് സിദ്ധരാമയ്യ

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കോവിഡ് സ്ഥിരീകരിച്ചു; സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തിലേക്ക് മാറണമെന്ന് സിദ്ധരാമയ്യ

കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ സിദ്ധരാമയ്യ തന്നെയാണ് രോഗ വിവരം അറിയിച്ചത്. നിലവില്‍ മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതിനെത്തുടര്‍ന്നാണ് ഇന്നലെ രാത്രി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തിലേക്ക് മാറണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചു. നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യമന്ത്രി യെദ്യുരപ്പയും നിലവില്‍ മണിപ്പാല്‍ ആശുപത്രിയിലാണ് ചികിത്സയില്‍ ഉള്ളത്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കാര്‍ത്തി ചിദംബരത്തിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിമിനും രോഗം സ്ഥിരീകരിച്ചു.

Other News in this category4malayalees Recommends