വാക്‌സിന്‍ വന്നാലും രക്ഷയില്ലേ? കൊവിഡ് വ്യാപനത്തിന് വാക്സിന്‍ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന; കാവിഡിനെ തടയാന്‍ നിലവില്‍ ലോകത്തിനുമുന്നില്‍ ഒരു ഒറ്റമൂലി ഇല്ലെന്നും ഡബ്ല്യുഎച്ച്ഒ

വാക്‌സിന്‍ വന്നാലും രക്ഷയില്ലേ? കൊവിഡ് വ്യാപനത്തിന് വാക്സിന്‍ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന; കാവിഡിനെ തടയാന്‍ നിലവില്‍ ലോകത്തിനുമുന്നില്‍ ഒരു ഒറ്റമൂലി ഇല്ലെന്നും ഡബ്ല്യുഎച്ച്ഒ

കൊവിഡ് വ്യാപനത്തിന് വാക്സിന്‍ സമ്പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് ലോകാരോഗ്യസംഘടന. കൊവിഡിനെ തടയാന്‍ നിലവില്‍ ലോകത്തിനുമുന്നില്‍ ഒരു ഒറ്റമൂലി ഇല്ലെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്‌റോസ് അഥാനം പറഞ്ഞു.'നിരവധി വാക്സിനുകള്‍ അവസാനഘട്ട പരീക്ഷണത്തിലാണ്. ആളുകളെ അണുബാധയില്‍ നിന്ന് തടയാന്‍ സഹായിക്കുന്ന ഫലപ്രദമായ നിരവധി വാക്സിനുകള്‍ ലഭിക്കുമെന്ന് ഞങ്ങള്‍ എല്ലാവരും പ്രതീക്ഷിക്കുന്നു'

എന്നാല്‍ നിലവില്‍ അത്തരമൊരു ഒറ്റമൂലി ഇല്ലെന്നും ചിലപ്പോള്‍ ഇനി ഉണ്ടായില്ലെന്ന് വരാമെന്നും അഥാനം പറഞ്ഞു.പരീക്ഷണത്തിലുള്ള വാക്സിനുകളുടെ ഫലം കാക്കുമ്പോള്‍ സാമൂഹിക അകലവും വ്യാപക പരിശോധനകളും അടക്കമുള്ള പ്രതിരോധം കര്‍ശനമായി തുടരണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.ലോകത്താകമാനം 18442847 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 697180 പേര്‍ക്ക് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായി.

Other News in this category4malayalees Recommends