ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.82 കോടി കടന്നു; മരണം ഏഴ് ലക്ഷത്തോട് അടുത്തു; ലോകത്തെ പ്രതിദിന രോഗികളില്‍ 50 ശതമാനത്തിലധികവും അമേരിക്ക, ബ്രസീല്‍, ഇന്ത്യ, തുടങ്ങിയ രാജ്യങ്ങളില്‍

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.82 കോടി കടന്നു; മരണം ഏഴ് ലക്ഷത്തോട് അടുത്തു; ലോകത്തെ പ്രതിദിന രോഗികളില്‍ 50 ശതമാനത്തിലധികവും അമേരിക്ക, ബ്രസീല്‍, ഇന്ത്യ, തുടങ്ങിയ രാജ്യങ്ങളില്‍

ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 1.82 കോടി കടന്നു. മരണം ഏഴ് ലക്ഷത്തോട് അടുത്തു. ആകെ രോഗികള്‍ 1,82,78,448. ഇതുവരെ 6,93,713 പേര്‍ക്ക് മഹാമാരിയില്‍ ജീവന്‍ നഷ്ടമായി. 1.14 കോടി പേര്‍ അതിജീവിച്ചു.അമേരിക്ക, ബ്രസീല്‍, ഇന്ത്യ, തുടങ്ങിയ രാജ്യങ്ങളില്‍ സ്തിതി രൂക്ഷം. അമേരിക്കയില്‍ 50,000 അടുത്താണ് പ്രതിദിന രോഗികള്‍. ബ്രസീലില്‍ 25,000ഉം ഇന്ത്യയില്‍ 55,000 മുകളിലാണ്. ലോകത്തെ പ്രതിദിന രോഗികളില്‍ 50ശതമാനത്തിലധികവും ഈ മൂന്നു രാജ്യങ്ങളിലാണ്. പ്രതിദിന മരണത്തില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ മെക്സിക്കോയിലാണ്. എണ്ണൂറോളം പേര്‍ക്കാണ് ദിവസവും ജീവന്‍ നഷ്ടമാകുന്നത്.


അമേരിക്കയില്‍ അസാധാരണമായി വ്യാപനം നടക്കുകയാണെന്ന് വൈറ്റ് ഹൗസിന്റെ കോവിഡ് വൈറസ് ടാസ്‌ക് ഫോഴ്സ് അംഗം ഡോ. ബിര്‍ക്സ് പറഞ്ഞു. നേരത്തെയില്‍നിന്നു വ്യത്യസ്തമായി ഗ്രാമപ്രദേശങ്ങളിലും രോഗം പടരുകയാണ്. ഗ്രാമീണ സമൂഹങ്ങള്‍ക്ക് പ്രതിരോധശേഷിയില്ലെന്നും മുഖംമൂടി ധരിക്കണമെന്നും സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്നും അവര്‍ പറഞ്ഞു. ഹോട്ട്സ്പോട്ടുകളില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോകുന്നത് അവസാനിപ്പിക്കണം. വേനലില്‍ രോഗം കൂടുതല്‍ പടരുകയാണെന്നും ബിര്‍ക്സ് പറഞ്ഞു.

Other News in this category4malayalees Recommends