അകാലത്തില്‍ പൊലിഞ്ഞു പോയ മകന്റെ ഓര്‍മ്മയ്ക്കായി യുഎഇയില്‍ കുടുങ്ങിക്കിടന്ന 61 പ്രവാസികളെ നാട്ടിലെത്താന്‍ വിമാന ടിക്കറ്റ് നല്‍കി ഒരച്ഛന്‍; തൊടുപുഴ സ്വദേശി ടി. എന്‍. കൃഷ്ണകുമാറിന് അഭിനന്ദനം

അകാലത്തില്‍ പൊലിഞ്ഞു പോയ മകന്റെ ഓര്‍മ്മയ്ക്കായി യുഎഇയില്‍ കുടുങ്ങിക്കിടന്ന 61 പ്രവാസികളെ നാട്ടിലെത്താന്‍ വിമാന ടിക്കറ്റ് നല്‍കി ഒരച്ഛന്‍; തൊടുപുഴ സ്വദേശി  ടി. എന്‍. കൃഷ്ണകുമാറിന് അഭിനന്ദനം

അകാലത്തില്‍ പൊലിഞ്ഞു പോയ മകന്റെ ഓര്‍മ്മയ്ക്കായി യുഎഇയില്‍ കുടുങ്ങിക്കിടന്ന 61 പ്രവാസികളെ നാട്ടിലെത്താന്‍ വിമാന ടിക്കറ്റ് നല്‍കി ഒരച്ഛന്‍. ഇങ്ങനൊരു കൃത്യം ചെയ്യാന്‍ തോന്നിയത് തൊടുപുഴ സ്വദേശിയായ ടി. എന്‍. കൃഷ്ണകുമാറിനാണ്. ഇത് മൂലം കോറോണ പ്രതിസന്ധിയില്‍ പെട്ട് അവിടെ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് ആശ്രയമായി. അക്കാഫ് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ 61 പേര്‍ക്ക് മടങ്ങാനുള്ള തുക കൃഷ്ണകുമാര്‍ നല്‍കി. ജോലി നഷ്ട്ടപ്പെട്ടവരും നാട്ടിലേക്ക് മടങ്ങാന്‍ നിവര്‍ത്തിയില്ലാത്തവരുമാണ് ഈ വിമാനത്തില്‍ മടങ്ങിയത്. സെയില്‍സ് ആന്‍ഡ് മറക്കറ്റിങ് ഡയറക്ടര്‍ ആയ കൃഷ്ണകുമാര്‍ 30 വര്‍ഷമായിട്ട് ദുബായിലാണ്.


കഴിഞ്ഞ ക്രിസ്മസ് അവധിയ്ക്കാണ് കൃഷ്ണകുമാറിന്റെ ഇളയമകന്‍ രോഹിത്തും സുഹൃത്ത് ശരത്തും ദുബായില്‍ കാര്‍ അപകടത്തില്‍ മരണമടഞ്ഞത്. യുകെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത്ത് അവധിയാഘോഷിക്കാന്‍ ദുബായിലെത്തിയപ്പോഴായിരുന്നു അപകടം. ജീവിതം വല്ലാത്തരീതിയില്‍ നീങ്ങിയപ്പോഴാണ് സന്നദ്ധ സേവനപ്രവര്‍ത്തനം തുടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചത്.

കോറോണയെ തുടര്‍ന്ന് lock down തുടങ്ങിയപ്പോള്‍ മുതല്‍ കൃഷ്ണകുമാര്‍ അംഗമായ അക്കാഫിന്റെ ആഭിമുഖ്യത്തില്‍ സാമൂഹിക സേവനത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തി. ആവശ്യക്കാര്‍ക്ക് വെള്ളവും ഭക്ഷണവും മരുന്നുമൊക്കെ എത്തിച്ചുകൊടുത്തു. അതിനിടെയാണ് ഇങ്ങനൊരു കാര്യം ശ്രദ്ധയില്‍പ്പെടുകയും ഇവര്‍ക്ക് തണലേകാന്‍ തീരുമാനിച്ചതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.O
Other News in this category4malayalees Recommends