നിലവില്‍ സന്ദര്‍ശക വിസയില്‍ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വരാന്‍ കഴിയില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ; സന്ദര്‍ശക വിസക്കാരുടെ യാത്രാചട്ടങ്ങളില്‍ വ്യക്തത വരുന്നതുവരെ യുഎഇയിലേക്ക് പോകാന്‍ സാധിക്കില്ല

നിലവില്‍ സന്ദര്‍ശക വിസയില്‍ ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ വരാന്‍ കഴിയില്ലെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍. സന്ദര്‍ശക വിസക്കാരുടെ യാത്രാചട്ടങ്ങളില്‍ വ്യക്തത വരുന്നതുവരെ യുഎഇയിലേക്ക് വരാനാകില്ല. സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് യാത്ര ചെയ്യുന്നത്

സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. നിലവില്‍ ഒരു വിമാന കമ്പനിയും ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാ

ക്കാരെ കൊണ്ടുവരുന്നില്ലെന്നും പവന്‍ കപൂര്‍ അറിയിച്ചു. ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശക വിസ അനുവദിച്ചുകൊണ്ട് കഴിഞ്ഞയാഴ്ച ദുബായ് അറിയിപ്പ് പുറത്തിറക്കിയിരുന്നു. ദുബായ് എമിറേറ്റ് സന്ദര്‍ശക വിസ നല്‍കി തുടങ്ങിയ സാഹചര്യത്തില്‍ യാത്ര ചെയ്യാനാഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ സാഹചര്യം ഇന്ത്യ ഒരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു. നിലവില്‍ വന്ദേ ഭാരത് ദൗത്യത്തിലൂടെ താമസ വിസയുള്ളവര്‍ക്ക് മാത്രമേ യുഎഇയിലേക്ക് മടങ്ങാന്‍ കഴിയുള്ളു
Other News in this category

4malayalees Recommends