'ഫോണ്‍ നോക്കരുത്: അങ്ങോട്ടുമിങ്ങോട്ടും നോക്കി ഇരിക്കരുത്: എന്നെ നോക്കണം, കയ്യടിക്കണം':'വീട്ടില്‍ ഒപ്പം താമസിക്കണമെങ്കില്‍ മമ്മയ്ക്കും ദാദയ്ക്കും അല്ലിയുടെ വക പുതിയ നിയമങ്ങള്‍... 'ഒരു അഞ്ചുവയസ്സുകാരിയുടെ ഭരണം'

പ്രേക്ഷകരുടെ പ്രിയ താര പുത്രിയാണ് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും അലംകൃതയെന്ന് വിളിക്കുന്ന അല്ലി. മകളുടെ എല്ലാ വിശേഷങ്ങളും ഈ താരദമ്പതികള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോളിതാ മകളുടെ പുതിയ വിശേഷവുമായെത്തിയിരിക്കുകയാണ് സുപ്രിയ. വീട്ടില്‍ പുതിയ നിയമം അല്ലി കൊണ്ടുവന്നെന്നാണ് സുപ്രിയ പറയുന്നത്.'വീട്ടില്‍ ഒപ്പം താമസിക്കണമെങ്കില്‍ മമ്മയ്ക്കും ദാദയ്ക്കും അല്ലിയുടെ വക പുതിയ നിയമങ്ങള്‍... ഒരു അഞ്ചുവയസ്സുകാരിയുടെ ഭരണം..' എന്നാണ് കൗതുകപൂര്‍വം അല്ലിയെഴുതിയ ലിസ്റ്റ് പങ്കുവെച്ച് സുപ്രിയ കുറിക്കുന്നത്.'ഫോണ്‍ നോക്കരുത്. അങ്ങോട്ടുമിങ്ങോട്ടും നോക്കി ഇരിക്കരുത്. എന്നെ നോക്കണം, കയ്യടിക്കണം.' ഇവയൊക്കെയാണ് അല്ലിയുടെ നിബന്ധനകള്‍. നിരവധി ആരാധകര്‍ പോസ്റ്റിന് കമന്റുമായെത്തി.

Other News in this category4malayalees Recommends