ഓസ്‌ട്രേലിയക്കാര്‍ സൂപ്പര്‍ ആന്വേഷനില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിക്കുന്നതിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി; ഇത് ഫെഡറല്‍ സര്‍ക്കാരിന്റെ ജോബ് കീപ്പര്‍ പോലുള്ള കോവിഡ് സഹായ പദ്ധതികളുടെ നിറം കെടുത്തുന്നുവെന്ന് പോള്‍ കീറ്റിംഗ്

ഓസ്‌ട്രേലിയക്കാര്‍ സൂപ്പര്‍ ആന്വേഷനില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിക്കുന്നതിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി; ഇത് ഫെഡറല്‍ സര്‍ക്കാരിന്റെ ജോബ് കീപ്പര്‍ പോലുള്ള കോവിഡ് സഹായ പദ്ധതികളുടെ നിറം കെടുത്തുന്നുവെന്ന് പോള്‍ കീറ്റിംഗ്
ഓസ്‌ട്രേലിയക്കാര്‍ സൂപ്പര്‍ ആന്വേഷനില്‍ നിന്നും വന്‍ തോതില്‍ തുകകള്‍ നേരത്തെ പിന്‍വലിക്കുന്ന പ്രവണതയെക്കുറിച്ച് കടുത്ത മുന്നറിയിപ്പേകി മുന്‍ പ്രധാനമന്ത്രി പോള്‍ കീറ്റിംഗ് രംഗത്തെത്തി. ഇത് ഫെഡറല്‍ സര്‍ക്കാര്‍ പ്രദാനം ചെയ്യുന്ന ജോബ് കീപ്പര്‍ പോലുള്ള സഹായ പദ്ധതികളുടെ നിറം കെടുത്തുന്നുവെന്നും അവയുടെ ലക്ഷ്യം ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. ഇതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ വിവിധ തലമുറകള്‍ക്കിടയിലെ സാമ്പത്തിക അസമത്വം പെരുപ്പിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

ഇതിനാല്‍ സൂപ്പര്‍ ആന്വേഷന്‍ സ്‌കീം ഇത്തരത്തില്‍ നേരത്തെ പിന്‍വലിക്കുന്നതിനുള്ള സൗകര്യം ഇല്ലാതാക്കണമെന്നും മുന്‍ ലേബര്‍ പ്രധാനമന്ത്രിയും രാജ്യത്തെ നിര്‍ബന്ദിത സൂപ്പര്‍ ആന്വേഷന്റെ ശില്‍പിയുമായ കീറ്റിംഗ് ആവശ്യപ്പെടുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഫെഢറല്‍ സര്‍ക്കാര്‍ 32 ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക പിന്തുണയാണ് ജനത്തിനേകിയിരിക്കുന്നതെന്നും എന്നാല്‍ അതിന്റെ നിറം കെടുത്തുന്ന വിദത്തിലാണ് ജനം സൂപ്പര്‍ ആന്വേഷനില്‍ നിന്നും പണം പിന്‍വലിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.

രാജ്യത്തെ പാവപ്പെട്ടവരും ഏറ്റവും വള്‍നറബിളായിട്ടുള്ളവരുമായവര്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാര്‍ വന്‍ തുക ചെലവഴിച്ച് സഹായിച്ചിട്ടും സൂപ്പര്‍ ആന്വേഷനില്‍ നിന്നും വന്‍ തോതില്‍ ജനം പണം പിന്‍വലിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നാണ് സൂപ്പര്‍ ആന്വേഷന്‍ വെബിനാറില്‍ പങ്കെടുത്ത് കൊണ്ട് കീറ്റിംഗ് എടുത്ത് കാട്ടുന്നത്. ജോബ് കീപ്പറിനായി സര്‍ക്കാര്‍ 30 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചുവെന്നും ഇതിന്റെയെല്ലാം ശോഭ കെടുത്തുന്ന തരത്തിലാണ് സൂപ്പര്‍ ആന്വേഷനില്‍ നിന്നും പണം പിന്‍വലിക്കുന്നതെന്നും മുന്‍ പ്രധാനമന്ത്രി ആവര്‍്ത്തിക്കുന്നു. ഇത്തരത്തില്‍ പണം പിന്‍വലിക്കാവുന്ന തിയതി സര്‍ക്കാര്‍ ഡിസംബര്‍ 31 വരെ നീട്ടിയിരിക്കുന്നതിനാല്‍ അക്കാലത്തിനിടെ 42 ബില്യണ്‍ ഡോളര്‍ പിന്‍വലിക്കുമെന്നാണ് കരുതുന്നത്.

Other News in this category



4malayalees Recommends