ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടന്നത് ഇരട്ട സ്ഫോടനം: സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായത് 78 ഓളം പേര്‍ക്ക് :പരിക്കേറ്റവരില്‍ ഇന്ത്യക്കാരും

ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടന്നത് ഇരട്ട സ്ഫോടനം: സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടമായത്  78 ഓളം പേര്‍ക്ക് :പരിക്കേറ്റവരില്‍ ഇന്ത്യക്കാരും

ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടില്‍ നടന്നത് ഇരട്ട സ്ഫോടനം. തുറമുഖത്തിനടുത്തുള്ള വെയര്‍ഹൗസിലും സമീപപ്രദേശങ്ങളിലുമായാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ 78 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. നാലായിരത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. ലെബനനിലെ ഇന്ത്യന്‍ എംബസിക്കും സ്ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.മുന്‍ പ്രധാനമന്ത്രി റഫീഖ് അല്‍ഹരീരിയുടെ കൊലപാതക കേസില്‍ വിധി വരാനിരിക്കെയാണ് സ്ഫോടനം നടന്നത്. 2,750 ടണ്‍ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് പ്രധാനമന്ത്രിയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ലെബനന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ബെയ്റൂട്ടില്‍ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുലെബനന്‍ പ്രാദേശിക സമയം വൈകീട്ട് ആറ് മണിക്കാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടന ശബ്ദം 240 കിലോമീറ്റര്‍ വരെ കേട്ടു. സ്ഫോടനാഘാതത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. വലിയ നാശനഷ്ടമാണ് ബെയ്റൂട്ടിലുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം, സ്ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പരുക്കുപറ്റിയെന്ന് ലെബനനിലെ ഇന്ത്യന്‍ കോണ്‍സുലാര്‍ പറഞ്ഞു . കപ്പലില്‍ ജോലി ചെയ്യുന്ന രണ്ട് ഇന്ത്യക്കാര്‍ക്കാണ് പരുക്കേറ്റത്. അമോണിയം നൈട്രേറ്റ് ശേഖരിച്ച ഗോഡൗണില്‍ പൊട്ടിത്തെറിയുണ്ടായെന്നും കോണ്‍സുലാര്‍ വ്യക്തമാക്കി.Other News in this category4malayalees Recommends