അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലില്‍ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് കാസര്‍ഗോഡ് സ്വദേശി; കാസര്‍കോട് പടന്ന സ്വദേശി ഡോ. കെ.പി ഇജാസിനൊപ്പം രണ്ട് ഇന്ത്യക്കാര്‍ കൂടി ചാവേര്‍ ആക്രമണത്തില്‍ പങ്കെടുത്തു

അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലില്‍ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത് കാസര്‍ഗോഡ് സ്വദേശി; കാസര്‍കോട് പടന്ന സ്വദേശി  ഡോ. കെ.പി ഇജാസിനൊപ്പം രണ്ട് ഇന്ത്യക്കാര്‍ കൂടി ചാവേര്‍ ആക്രമണത്തില്‍ പങ്കെടുത്തു

കാസര്‍കോട് സ്വദേശിയുടെ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലില്‍ ഐ.എസ് നടത്തിയ ചാവേര്‍ ആക്രമണത്തില്‍ പങ്കെടുത്തത് 11 ഭീകരര്‍. ആക്രമണം നടത്തിയ 11 ഭീകരരെയും അഫ്ഗാന്‍ സൈന്യം വെടിവച്ചുകൊന്നു. കാസര്‍കോട് പടന്ന സ്വദേശി ഡോ. കെ.പി ഇജാസിനൊപ്പം രണ്ട് ഇന്ത്യക്കാര്‍ കൂടി ചാവേര്‍ ആക്രമണത്തില്‍ പങ്കെടുത്തിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു.


അബു ഹയാന്‍ എന്ന പേരിലാണ് കാസര്‍കോട് സ്വദേശിയായ ഇജാസ് ഐ.എസില്‍ അറിയപ്പെടുന്നത്. അബു റവാഹ (ഇന്ത്യ), ഖൈബര്‍ (അഫ്ഗാനിസ്ഥാന്‍) സാദ് (ഇറാന്‍), അബു അലി (പാകിസ്ഥാന്‍), അഹ്മദ് (തജികിസ്ഥാന്‍), അബു നോവ (ഇന്ത്യ), - ഡോ. അബു ഹയാന്‍ (ഇന്ത്യ), ഖാരി ഒസാമ (ഇറാന്‍), അബുബക്കര്‍ (തജികിസ്ഥാന്‍), ഇസ്മായില്‍ (തജികിസ്ഥാന്‍), ഇദ്രിസ് (തജികിസ്ഥാന്‍) എന്നിവരാണ് ചാവേര്‍ ആക്രമണത്തില്‍ പങ്കെടുത്തത്. ഇവര്‍ കൊല്ലപ്പെട്ടെന്ന് ഐ.എസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചതിന്റെ തെളിവുകളും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു.

കാബുളില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെയുള്ള ജയിലിന് നേരെ ഞായറാഴ്ചയാണ് ആക്രമണം നടന്നത്. 29 പേര്‍ കൊല്ലപ്പെടുകയും അന്‍പതിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച വൈകിട്ട് ജയിലിന് മുന്നില്‍ കാര്‍ ബോംബ് സ്ഫോടനം നടന്നു. ഇതിനു പിന്നാലെഐഎസ് ഭീകരര്‍ ജയിലിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുനേരെ വെടിയുതിര്‍ത്തു.2016ല്‍ മസ്‌ക്കത്ത് വഴിയാണ് ഇജാസും കുടുംബവും അഫ്ഗാനിസ്ഥാനിലേയ്ക്കു കടന്നത്. ഇജാസിന്റെ ഭാര്യയും കുട്ടിയും അഫ്ഗാന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്.
Other News in this category



4malayalees Recommends