കോവിഡ് മഹാമാരിക്കെതിരെ യുഎസ് മികച്ച പോരാട്ടമാണു നടത്തുന്നതെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്; ഇന്ത്യ ഭയങ്കരമായ പ്രശ്നത്തിലാണെന്നും അമേരിക്കന്‍ പ്രസിഡന്റ്; ചൈനയില്‍ വലിയ തോതില്‍ വൈറസ് തിരിച്ചു വരികയാണെന്നും ട്രംപ്

കോവിഡ് മഹാമാരിക്കെതിരെ യുഎസ് മികച്ച പോരാട്ടമാണു നടത്തുന്നതെന്നു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ഭയങ്കരമായ പ്രശ്നത്തിലാണെന്നും ചൈനയില്‍ വലിയ തോതില്‍ കൊറോണ വൈറസ് തിരിച്ചു വരികയാണെന്നും ട്രംപ് വ്യക്തമാക്കി.

വലിയ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യു എസ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നാണു ഞാന്‍ കരുതുന്നതെന്ന് ട്രംപ് പറഞ്ഞു. ശരിക്കു നോക്കിയാല്‍, പ്രത്യേകിച്ചും രണ്ടാം തരംഗത്തില്‍ പല രാജ്യങ്ങളിലും കൂടുതലായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഈ സമയത്ത് എന്താണിവിടെ നടക്കുന്നതെന്നു മനസ്സിലാകുമെന്ന് ട്രംപ് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

60 ദശലക്ഷം പേര്‍ക്കു യുഎസില്‍ കോവിഡ് പരിശോധന നടത്തിയെന്നും ഒരു രാജ്യവും ഇതിന്റെ അടുത്തു പോലുമില്ലെന്നും ട്രംപ് ചൂണ്ടിക്കാട്ടി. കോവിഡ് ഏറ്റവും മോശമായി ബാധിച്ച രാജ്യമാണു യുഎസ്. 4.7 ദശലക്ഷം പേരാണു രോഗബാധിതരായത്. 1.55 ലക്ഷത്തിലേറെ പേര്‍ മരിച്ചു.
Other News in this category4malayalees Recommends