നേപ്പാളിന് പിന്നാലെ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം മാറ്റി വരച്ചു പാകിസ്ഥാനും : പുതിയ അവകാശവാദം ജമ്മു കശ്മീര്‍, ലഡാക്, ഗുജറാത്തിന്റെ ഭാഗം എന്നിവയുടെ കാര്യത്തില്‍

നേപ്പാളിന് പിന്നാലെ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം മാറ്റി വരച്ചു പാകിസ്ഥാനും : പുതിയ അവകാശവാദം ജമ്മു കശ്മീര്‍, ലഡാക്,  ഗുജറാത്തിന്റെ  ഭാഗം എന്നിവയുടെ കാര്യത്തില്‍
ഇന്ത്യന്‍ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ഭൂപടം മാറ്റ് വരച്ച് പാകിസ്താന്‍. ശുദ്ധ രാഷ്ട്രീയ അസംബന്ധമെന്ന മറുപടിയുമായി ഇന്ത്യ. രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പുതിയ വിഷയമാവുകയാണ് പാകിസ്താന്‍ ഈ ഭൂപട നിര്‍മാണം.ജമ്മു കശ്മീര്‍, ലഡാക്ക്, ഗുജറാത്തിന്റെ പടിഞ്ഞാറന്‍ ഭാഗമായ കച്ച് ഉള്‍പ്പെടുന്ന പ്രദേശം എന്നിവയുടെ കാര്യത്തിലാണ് പാകിസ്താന്റ പുതിയ അവകാശവാദം. അന്താരാഷ്ട്ര തലത്തില്‍ വിശ്വാസ്യതയില്ലാത്ത പരിഹാസ്യമായ ഒരു വാദമാണ് പാകിസ്താന്‍ ഇതിലൂടെ ഉന്നയിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ഒരുവര്‍ഷം പിന്നിടുന്നതിന്റെ തൊട്ടുതലേന്നാണ് പാകിസ്താന്‍ ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ചത്. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്നെയാണ് പുതിയ ഭൂപടം പുറത്തുവിട്ടത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പുറത്തിറക്കിയ പാകിസ്താന്റെ പുതിയ രാഷ്ട്രീയ ഭൂപടം കണ്ടു. ഇത് ഒരു രാഷ്ട്രീയ അസംബന്ധത്തിനുള്ള അഭ്യാസം മാത്രമാണ്. ഇന്ത്യയുടെ സംസ്ഥാനമായ ഗുജറാത്തിന്റെയും കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മുകശ്മീരിന്റെയും ലഡാക്കിന്റെയും ഭാഗങ്ങളാണ് പാകിസ്താന്‍ പുതിയ മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് ആഗോള പിന്തുണ ലഭിക്കില്ല. അതിര്‍ത്തികടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പാകിസ്താന്റെ ഈ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.Other News in this category4malayalees Recommends