വിക്ടോറിയയില്‍ കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞില്ലെങ്കില്‍ ദിവസങ്ങള്‍ക്കകം ഹോസ്പിറ്റലുകളില്‍ സൂചി കുത്താനിടമുണ്ടാവില്ല; ഹോസ്പിറ്റല്‍ ജീവനക്കാരില്‍ രോഗം പെരുകുന്നതിനാല്‍ ചികിത്സിക്കാന്‍ പോലും ആളുണ്ടാവാതെ കൂട്ടമരണമുണ്ടാകും

വിക്ടോറിയയില്‍ കൊറോണ രോഗികളുടെ എണ്ണം കുറഞ്ഞില്ലെങ്കില്‍ ദിവസങ്ങള്‍ക്കകം ഹോസ്പിറ്റലുകളില്‍ സൂചി കുത്താനിടമുണ്ടാവില്ല; ഹോസ്പിറ്റല്‍ ജീവനക്കാരില്‍ രോഗം പെരുകുന്നതിനാല്‍ ചികിത്സിക്കാന്‍ പോലും ആളുണ്ടാവാതെ കൂട്ടമരണമുണ്ടാകും
വിക്ടോറിയയില്‍ കൊറോണ രോഗികളുടെ എണ്ണം കുറയുന്നില്ലെങ്കില്‍ സ്‌റ്റേറ്റിലെ ഹോസ്പിറ്റലുകളില്‍ സൂചികുത്താനിടമില്ലാത്ത അപകടകരമായ അവസ്ഥയുണ്ടാകുമെന്ന് മുന്നറിയിപ്പേകി മെല്‍ബണിലെ എമര്‍ജന്‍സി ഡോക്ടറായ സാറാ വൈറ്റ്‌ലോ രംഗത്തെത്തി. കോവിഡ് ബാധിച്ച ഏയ്ജ്ഡ് കെയര്‍ അന്തേവാസികളെ കൂടി ഹോസ്പിറ്റലുകളിലേക്ക് മാറ്റുന്ന അവസ്ഥയുണ്ടായാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയി കൂട്ട മരണങ്ങളുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പേകുന്നു.

നിരവധി ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് കോവിഡ് പിടിപെടുന്നതും വലിയ പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്നുവെന്നും ഡോ.സാറ മുന്നറിയിപ്പേകുന്നു.സ്റ്റേറ്റില്‍ ഇന്റന്‍സീവ് കെയര്‍ ബെഡുകള്‍, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ ക്ഷാമമായിരിക്കും ഏറ്റവും വലിയ പ്രശ്‌നമെന്നായിരുന്നു രോഗബാധയുടെ തുടക്കത്തില്‍ ഏവരും ഭയപ്പെട്ടിരുന്നതെന്നും എന്നാല്‍ നിലവില്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്ക് രോഗം ബാധിച്ച് ചികിത്സിക്കാന്‍ പോലും ആളില്ലാത്ത പ്രവചനാതീതമായ അവസ്ഥയാണുണ്ടാകാന്‍ പോകുന്നതെന്നും അവര്‍ എടുത്ത് കാട്ടുന്നു.

വിക്ടോറിയയില്‍ കൊറോണയുടെ രണ്ടാം തരംഗം ആഞ്ഞടിച്ചതിന് ശേഷം ദിവസങ്ങള്‍ക്കകം 1000ത്തില്‍ അധികം ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കാണ് കോവിഡ് പിടിപെട്ടിരിക്കുന്നത്.അതിനാല്‍ വരും വാരങ്ങളില്‍ ഇത് വന്‍ പ്രശ്‌നമായി മാറുമെന്നുറപ്പാണെന്നും മഹാദുരന്തം സംഭവിക്കാതിരിക്കാന്‍ ഇതിന് അടിയന്തിര പരിഹാരം തേടേണ്ടിയിരിക്കുന്നുവെന്നും ഡോ.സാറ മുന്നറിയിപ്പേകുന്നു.നിലവില്‍ സ്റ്റേറ്റിലെ ഹെല്‍ത്ത് കെയര്‍ സിസ്റ്റം വന്‍ പ്രതിസന്ധി നേരിടുന്നുവെന്നും വിക്ടോറിയയിലെ ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷനിലിരുന്ന് അവര്‍ എടുത്ത് കാട്ടുന്നു.

Other News in this category



4malayalees Recommends