സൗത്ത് ഓസ്‌ട്രേലിയക്കാര്‍ കോവിഡ് ഭീതിയില്‍ ആവശ്യത്തിലധികം വാങ്ങിക്കൂട്ടുന്നതിനാല്‍ അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷം; സാധനങ്ങള്‍ക്ക് റേഷന്‍ ഏര്‍പ്പെടുത്തി സൂപ്പര്‍മാര്‍ക്കറ്റുകള്‍; അമിത വാങ്ങല്‍ ലോക്ക്ഡൗണ്‍ വരുമെന്ന ഭയത്താലെന്ന് സൂചന

സൗത്ത് ഓസ്‌ട്രേലിയക്കാര്‍ കോവിഡ് ഭീതിയില്‍ ആവശ്യത്തിലധികം വാങ്ങിക്കൂട്ടുന്നതിനാല്‍ അവശ്യസാധനങ്ങളുടെ ക്ഷാമം രൂക്ഷം; സാധനങ്ങള്‍ക്ക് റേഷന്‍ ഏര്‍പ്പെടുത്തി സൂപ്പര്‍മാര്‍ക്കറ്റുകള്‍; അമിത വാങ്ങല്‍ ലോക്ക്ഡൗണ്‍ വരുമെന്ന ഭയത്താലെന്ന് സൂചന
സൗത്ത് ഓസ്‌ട്രേലിയക്കാര്‍ ആവശ്യമുള്ളതിലധികം വാങ്ങിക്കൂട്ടുന്നത് കടുത്ത പ്രതിസന്ധിയും അവശ്യ സാധനങ്ങളുടെ ക്ഷാമവുമുണ്ടാക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.കോവിഡ് ലോക്ക്ഡൗണ്‍ വരുമെന്ന് പേടിച്ചാണ് ഇത്തരത്തില്‍ അമിത വാങ്ങല്‍ നടത്തുന്നതെന്നും സൂചനയുണ്ട്.ഇതിനെ തുടര്‍ന്ന് ചില സൂപ്പര്‍മാര്‍ക്കറ്റ് ചെയിനുകള്‍ അവശ്യ സാധനങ്ങള്‍ക്ക് റേഷന്‍ ഏര്‍പ്പെടുത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.ഇത്തരത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയ സൂപ്പര്‍മാര്‍ക്കറ്റുകളിലൊന്നാണ് കോള്‍സ്. ഇവിടെ ടോയ്‌ലറ്റ് പേപ്പര്‍ പോലുള്ള അവശ്യ സാധനങ്ങള്‍ ഒരാള്‍ക്ക് രണ്ട് പായ്ക്കറ്റില്‍ കൂടുതല്‍ കൊടുക്കേണ്ടെന്ന നിബന്ധനയാണ് നിലവില്‍ വന്നിരിക്കുന്നത്.

നേരത്തെ ലോക്ക്ഡൗണ്‍ വേളയില്‍ നടപ്പിലാക്കിയിരുന്ന നിയന്ത്രണം തിരിച്ച് കൊണ്ടു വന്നിരിക്കുകയാണിപ്പോള്‍. ചില അഡലെയ്ഡ് സബര്‍ബുകളിലെ ഗ്രോസറി സ്‌റ്റോറുകളിലെ ഷെല്‍ഫുകള്‍ കാലിയായിക്കിടക്കുന്നതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തിയോടെ അനാവശ്യമായി സാധനങ്ങള്‍ വാങ്ങാന്‍ തിക്കും തിരക്കും കൂട്ടിയെത്തിയതിനെ തുടര്‍ന്നാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ നിര്‍ബന്ധിതമായിരിക്കുന്നത്.

ഈ വിധത്തില്‍ അനാവശ്യ ഭയം കാണിച്ച് സാധനങ്ങള്‍ വാങ്ങിക്കൂട്ടേണ്ടതില്ലെന്നും ആവശ്യത്തിന് സാധനങ്ങള്‍ സ്റ്റോക്കുണ്ടെന്നും സൂപ്പര്‍മാര്‍ക്കറ്റുകള്‍ കസ്റ്റമര്‍മാരെ ഉപദേശിക്കുന്നുമുണ്ട്.മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ വേളയില്‍ വാങ്ങിയത് പോലെ ആളുകള്‍ പരിഭ്രാന്തിയോടെ അനാവശ്യമായി സാധനങ്ങള്‍ വാങ്ങുന്ന സ്ഥിതിയാണ് ഇപ്പോള്‍ വീണ്ടുമുണ്ടായിരിക്കുന്നതെന്നാണ് സൗത്ത് ഓസ്‌ട്രേലിയ ആന്‍ഡ് നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ കോള്‍സ് ജനറല്‍ മാനേജരായ സോഫി വോന്‍ഗ് പറയുന്നത്.

Other News in this category



4malayalees Recommends