ക്യൂന്‍സ്ലാന്‍ഡ് എന്‍എസ്ഡബ്ല്യൂവുമായും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയുമായുള്ള അതിര്‍ത്തികള്‍ അടയ്ക്കുന്നു; ലക്ഷ്യം കോവിഡ് രണ്ടാം തരംഗ ഭീഷണിയൊഴിവാക്കല്‍; ഇവിടങ്ങളില്‍ നിന്നുമെത്തുന്ന ക്യൂന്‍സ്ലാന്‍ഡുകാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍

ക്യൂന്‍സ്ലാന്‍ഡ് എന്‍എസ്ഡബ്ല്യൂവുമായും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയുമായുള്ള അതിര്‍ത്തികള്‍ അടയ്ക്കുന്നു; ലക്ഷ്യം കോവിഡ് രണ്ടാം തരംഗ ഭീഷണിയൊഴിവാക്കല്‍; ഇവിടങ്ങളില്‍ നിന്നുമെത്തുന്ന ക്യൂന്‍സ്ലാന്‍ഡുകാര്‍ക്ക്  നിര്‍ബന്ധിത ക്വാറന്റൈന്‍
കൊറോണയുടെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിനായി ക്യൂന്‍സ്ലാന്‍ഡ് എന്‍എസ്ഡബ്ല്യൂവുമായും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയുമായുള്ള അതിന്റെ അതിര്‍ത്തികള്‍ അടയ്ക്കാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്.ശനിയാഴ്ച രാവിലെ ഒരു മണി മുതലാണ് ഇത് നിലവില്‍ വരുന്നത്. ക്യൂന്‍സ്ലാന്‍ഡില്‍ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണീ മുന്‍കരുതലെടുക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 68 കാരിക്കാണ് ക്യൂന്‍സ്ലാന്‍ഡില്‍ കോവിഡ് പിടിപെട്ടിരിക്കുന്നത്.

ഇതിന്റെ ഉറവിടം തേടിയുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.ഇതോടെ ക്യൂന്‍സ്ലാന്‍ഡില്‍ ഇതുവരെ മൊത്തം 1088 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.പുതിയ നീക്കത്തെ തുടര്‍ന്ന് എന്‍എസ്ഡബ്ല്യൂവില്‍ നിന്നും ആക്ടില്‍ നിന്നും ആര്‍ക്കും ഒരറിയിപ്പുണ്ടാകുന്നത് വരെ ക്യൂന്‍സ്ലാന്‍ഡിലേക്ക് വരാനാകില്ല. ഈ സാഹചര്യത്തില്‍ എന്‍എസ്ഡബ്ല്യൂവില്‍ നിന്നും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ നിന്നും നാട്ടിലേക്ക് വരുന്ന വിക്ടോറിയക്കാര്‍ നിര്‍ബന്ധമായും സ്വന്തം ചെലവില്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പോകുകയും വേണം.

സതേണ്‍ സ്‌റ്റേറ്റുകളിലെ കോവിഡ് സാമൂഹിക വ്യാപനം കടുത്ത ആശങ്കയുയര്‍ത്തുന്നതിനാലാണ് ഈ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും രണ്ടാം തരംഗത്തിന്റെ ഭീഷണി ക്യൂന്‍സ്ലാന്‍ഡിന് താങ്ങാനാവില്ലെന്നുമാണ് പ്രീമിയറായ അന്നാസ്റ്റാസിയ പാലസുക്ക് പ്രതികരിച്ചിരിക്കുന്നത്. പുതിയ നീക്കത്തെ തുടര്‍ന്ന് വിക്ടോറിയക്ക് പുറമെ എന്‍എസ്ഡബ്ല്യൂവിനെയും ആക്ടിനെയും ക്യൂന്‍സ്ലാന്‍ഡ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്.


Other News in this category



4malayalees Recommends