ഓസ്‌ട്രേലിയന്‍ നായകള്‍ ഇനി കോവിഡ് രോഗികളെ മണത്ത് കണ്ടുപിടിച്ചേക്കും...!! ചില നായകള്‍ക്ക് ഇക്കാര്യത്തില്‍ 100 ശതമാനം കൃത്യത പാലിക്കാനാവുമെന്ന് വിദഗ്ധര്‍; കോവിഡ് തിരിച്ചറിയുന്നതിന് നൂതന പരീക്ഷണങ്ങളുമായി ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയന്‍ നായകള്‍ ഇനി കോവിഡ് രോഗികളെ മണത്ത് കണ്ടുപിടിച്ചേക്കും...!! ചില നായകള്‍ക്ക് ഇക്കാര്യത്തില്‍ 100 ശതമാനം കൃത്യത പാലിക്കാനാവുമെന്ന് വിദഗ്ധര്‍; കോവിഡ് തിരിച്ചറിയുന്നതിന് നൂതന പരീക്ഷണങ്ങളുമായി ഓസ്‌ട്രേലിയ
കോവിഡിനെ തിരിച്ചറിയുന്നതിനും പോരാട്ടം ശക്തിപ്പെടുത്തുന്നതിനുമായി ഓസ്‌ട്രേലിയയും നൂതന രീതികള്‍ പരീക്ഷിക്കാന്‍ തുടങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കോവിഡ് രോഗികളെ കണ്ടെത്തുന്നതിനായി ഗന്ധം പിടിക്കുന്നതില്‍ വൈദഗ്ധ്യമുള്ള നായകളെ അഥവാ സ്‌നിഫര്‍ ഡോഗുകളെ പരീക്ഷിക്കാന്‍ ഓസ്‌ട്രേലിയയും ആരംഭിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് 19ന്റെ മണം പിടിക്കുന്നതിനായി ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഡിറ്റെക്ഷന്‍ ഡോഗുകളെ നിയോഗിക്കാനും അവയ്ക്ക് അതിന് പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

കാന്‍സര്‍, പാര്‍ക്കിന്‍സന്‍സ് രോഗം എന്നിവ മണത്ത് കണ്ടുപിടിക്കാന്‍ നായകള്‍ക്കുള്ള കഴിവ് നേരത്തെ തന്നെ തെളിഞ്ഞ കാര്യമാണ്. ഇവയ്ക്ക് കോവിഡിന്റെ സൂചനകളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഇത് സംബന്ധിച്ച ഫ്രാന്‍സിലെ ഗവേഷണങ്ങളിലൂടെ തെളിഞ്ഞിരുന്നു. കോവിഡ് 19 വോലറ്റില്‍ ഓല്‍ഫാക്ടറി കോംപൗണ്ടുകളെയാണ് നായകള്‍ ഇത്തരത്തില്‍ മണത്ത് കണ്ടുപിടിക്കുന്നത്.ഇത്തരത്തിലുള്ള ചില നായകള്‍ക്ക് ഇക്കാര്യത്തില്‍ 100 ശതമാനം കൃത്യത പാലിക്കാന്‍ സാധിക്കുമെന്നാണ് അഡലെയ്ഡിലെ വെറ്ററിനേറിയന്‍ എക്‌സ്പര്‍ട്ടായ ആനി ലൈസ് ചാബെര്‍ പറയുന്നത്.

കോവിഡ് പോസിറ്റീവായ രോഗികളെ ഇവയ്ക്ക് മണത്ത് കണ്ടുപിടിക്കാന്‍ സാധിക്കുമെന്നും ആനി തറപ്പിച്ച് പറയുന്നു. കോവിഡിന്റെ യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കാത്തവരും എന്നാല്‍ വൈറസ് ബാധിച്ചവരുമായവരെ പോലും ഇത്തരത്തില്‍ കണ്ടെത്താന്‍ സാധിക്കുമെന്നത് രോഗത്തിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകമാണെന്നും അവര്‍ പറയുന്നു.കൊറോണ രോഗികളെ തിരിച്ചറിയുന്നതിന് ഇത്തരം നായകള്‍ നല്ലൊരു ഉപാധിയാണെന്നാണ് ഫ്രാന്‍സിലെ അല്‍ഫോര്‍ട്ടിലെ നാഷണല്‍ വെറ്ററിനറി സ്‌കൂളില്‍ നിന്നുള്ള പഠനം വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends