മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെ ജമ്മുകശ്മീര്‍ ലെഫ്റ്റ്നന്റ് ഗവര്‍ണറായി നിയമിച്ചു; സിന്‍ഹയുടെ നിയമനം നിലവിലെ ലെഫ്റ്റ്നന്റ് ഗവര്‍ണറായ ഗിരീഷ് ചന്ദ്ര മുര്‍മു വിരമിച്ച ഒഴിവിലേക്ക്

മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെ ജമ്മുകശ്മീര്‍ ലെഫ്റ്റ്നന്റ് ഗവര്‍ണറായി നിയമിച്ചു; സിന്‍ഹയുടെ നിയമനം നിലവിലെ ലെഫ്റ്റ്നന്റ് ഗവര്‍ണറായ ഗിരീഷ് ചന്ദ്ര മുര്‍മു വിരമിച്ച ഒഴിവിലേക്ക്

മുന്‍ കേന്ദ്രമന്ത്രി മനോജ് സിന്‍ഹയെ ജമ്മുകശ്മീര്‍ ലെഫ്റ്റ്നന്റ് ഗവര്‍ണറായി നിയമിച്ചു. നിലവിലെ ലെഫ്റ്റ്നന്റ് ഗവര്‍ണറായ ഗിരീഷ് ചന്ദ്ര മുര്‍മു വിരമിച്ച ഒഴിവിലേക്കാണ് സിന്‍ഹയുടെ നിയമനം.ഇത് ഒരു വലിയ ഉത്തരവാദിത്തമാണ്. ഇന്ന് തന്നെ കശ്മീരിലേക്ക് പുറപ്പെടുകയാണ്- അദ്ദേഹം ന്യൂസ് 18 നോട് പറഞ്ഞു.ഒന്നാം മോദി മന്ത്രിസഭയില്‍ ടെലികോം മന്ത്രിയായി പ്രവര്‍ത്തിച്ച വ്യക്തിയാണ് മനോജ് സിന്‍ഹ. രണ്ട് തവണ ഗാസിപൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അതേസമയം മുന്‍ ലഫ്റ്റ്നന്റ് ഗവര്‍ണറായ ഗിരീഷ് ചന്ദ്ര മുര്‍മുവിനെ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായി നിയമിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ സി.എ.ജി ആയ രാജീവ് മെഹര്‍ഷിയുടെ കാലാവധി ആഗസ്റ്റ് എട്ടിന് കഴിയും. തുടര്‍ന്ന് ആ സ്ഥാനത്തേക്ക് മുര്‍മുവിനെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Other News in this category4malayalees Recommends