അകലത്തിരുന്ന് കുഞ്ഞു നോറ അമ്മയെ അവസാനമായി ഒന്നുകൂടി കണ്ടു; മെറിനെ നോറ യാത്രയാക്കിയത് അമ്മയുടെ ചിത്രത്തില്‍ അന്ത്യചുംബനമേകി; ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പ്രാര്‍ഥനകള്‍ സാക്ഷിയാക്കി മെറിന്റെ സംസ്‌കാരം നടന്നു

അകലത്തിരുന്ന് കുഞ്ഞു നോറ അമ്മയെ അവസാനമായി ഒന്നുകൂടി കണ്ടു; മെറിനെ നോറ യാത്രയാക്കിയത് അമ്മയുടെ ചിത്രത്തില്‍ അന്ത്യചുംബനമേകി; ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പ്രാര്‍ഥനകള്‍ സാക്ഷിയാക്കി മെറിന്റെ സംസ്‌കാരം നടന്നു

അകലത്തിരുന്ന് കുഞ്ഞു നോറ അമ്മയെ അവസാനമായി ഒന്നുകൂടി കണ്ടു. അമ്മയുടെ ചിത്രത്തില്‍ അന്ത്യചുംബനമേകി രണ്ടു മെറിനെ യാത്രയാക്കി. ജന്മനാട്ടിലും അമേരിക്കയിലുമായി ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പ്രാര്‍ഥനകള്‍ സാക്ഷിയാക്കി മെറിന്റെ സംസ്‌കാരം നടന്നു.യുഎസിലെ താമ്പായിലെ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് പള്ളിയില്‍ ആയിരുന്നു സംസ്‌കാര ശുശ്രൂഷകള്‍ . ഹില്‍സ്‌ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയിലായിരുന്നു സംസ്‌കാരം.


ഇന്ത്യന്‍ സമയം ബുധനാഴ്ച വൈകിട്ട് 7.30ന് ആരംഭിച്ച ചടങ്ങുകള്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സമാപിച്ചത്. പൊതു ദര്‍ശനവും ശുശ്രൂഷകളും തത്സമയം മോനിപ്പള്ളിയിലെ വീട്ടില്‍ പിതാവ് ജോയി, അമ്മ മേഴ്‌സി, സഹോദരി മീര, മകള്‍ നോറ എന്നിവരും ബന്ധുക്കളും കണ്ടു.

സംസ്‌കാര ശുശ്രൂഷകള്‍ക്കു മുന്നോടിയായി സിറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ വിഡിയോ വഴി അനുശോചന സന്ദേശം അറിയിച്ചു. അമേരിക്കയിലെ സംസ്‌കാര ചടങ്ങിനു മുന്‍പ് മെറിന്റെ ഇടവക പള്ളിയായ മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ പ്രത്യേക പ്രാര്‍ഥന നടന്നു.

കഴിഞ്ഞ ദിവസം ഫ്‌ലോറിഡ ഡേവിയിലെ ജോസഫ് എ.സ്‌കെറാനോ ഫ്യൂണറല്‍ ഹോമില്‍ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു.ജൂലൈ 28നു പ്രാദേശിക സമയം രാവിലെ 7.30നു മെറിന്‍ ജോലി നോക്കുന്ന കോറല്‍ സ്പ്രിങ്‌സിലെ ആശുപത്രിയുടെ പാര്‍ക്കിങ് സ്ഥലത്താണ് മെറിന് കുത്തേറ്റത്. തുടര്‍ന്ന് മെറിന്റെ ദേഹത്ത് കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവ് ചങ്ങനാശേരി വെളിയനാട് ആഞ്ഞിലിക്കാത്തറയില്‍ ഫിലിപ് മാത്യു (നെവിന്‍) അറസ്റ്റിലാണ്.

കോറല്‍ സ്പ്രിങ്‌സിലെ ജോലി വിട്ട് താമ്പായിലെ സെന്റ് ജോസഫ്‌സ് ആശുപത്രി ഗ്രൂപ്പില്‍ മെറിന്‍ ജോലി നേടിയിരുന്നു. അങ്ങോട്ടു താമസം മാറാന്‍ തയാറെടുത്തിരിക്കുമ്പോഴായിരുന്നു കൊലപാതകം. മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയ്, മേഴ്സി ദമ്പതികളുടെ മകളാണ് മെറിന്‍ ജോയി.
Other News in this category4malayalees Recommends