ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നതായി റിപ്പോര്‍ട്ട്; ഇനിയും കണ്ടെത്താന്‍ നിരവധിപേര്‍; മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്ക

ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നതായി റിപ്പോര്‍ട്ട്; ഇനിയും കണ്ടെത്താന്‍ നിരവധിപേര്‍; മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്ക

ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നതായി റിപ്പോര്‍ട്ട്. നിരവധി പേരെ ഇനിയും കാണാനുണ്ടെന്നും മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്കയെന്നും ലബനീസ് റെഡ്ക്രോസ് അറിയിച്ചു.

സ്ഫോടനത്തില്‍ 4,000 ല്‍ അധികം ആളുകള്‍ക്കാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. നൂറിലധികം പേരെയാണ് കാണാതായിരിക്കുന്നത്. ഇവര്‍ക്കായുള്ള തെരച്ചില്‍ നടന്നുവരികയാണ്.

Other News in this category4malayalees Recommends