കോവിഡ് ഭീതിയൊഴിന്നതിന് മുമ്പ് ചൈനയില്‍നിന്ന് മറ്റൊരു മാരക വൈറസ് കൂടി; ചെള്ളുകടിയിലൂടെ വ്യാപിക്കുന്ന പുതിയ എസ്എഫ്ടിഎസ് വൈറസ് ഇതിനോടകം 60 പേരെ ബാധിച്ചു;വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനും സാധ്യത കൂടുതല്‍

കോവിഡ് ഭീതിയൊഴിന്നതിന് മുമ്പ് ചൈനയില്‍നിന്ന് മറ്റൊരു മാരക വൈറസ് കൂടി; ചെള്ളുകടിയിലൂടെ വ്യാപിക്കുന്ന പുതിയ എസ്എഫ്ടിഎസ് വൈറസ് ഇതിനോടകം 60 പേരെ ബാധിച്ചു;വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനും സാധ്യത കൂടുതല്‍

കോവിഡ് ഭീതിയൊഴിന്നതിന് മുമ്പ് ചൈനയില്‍നിന്ന് മറ്റൊരു മാരക വൈറസ് കൂടി. ചെള്ളുകടിയിലൂടെ വ്യാപിക്കുന്ന പുതിയ എസ്എഫ്ടിഎസ് വൈറസ് ഇതിനോടകം 60 പേരെ ബാധിച്ചു. ഏഴുപേര്‍ ഇതുവരെ ഈ വൈറസ് ബാധിച്ചു മരിച്ചതായാണ് റിപ്പോര്‍ട്ട്. ഈ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ 37 ലധികം ആളുകള്‍ക്ക് ഇതുവരെ എസ്എഫ്ടിഎസ് വൈറസ് രോഗം പിടിപെട്ടു. ഒടുവി കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയില്‍ 23 പേര്‍ക്കു കൂടി രോഗം ബാധിച്ചതായി സ്റ്റേറ്റ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ജിയാങ്സുവിന്റെ തലസ്ഥാനമായ നാന്‍ജിംഗില്‍ നിന്നുള്ള ഒരു സ്ത്രീയിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടത്. വൈറസ് ബാധിച്ച ഇവര്‍ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ചികിത്സ തേടിയത്. പരിശോധനയില്‍ അവരില്‍ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം അവര്‍ രോഗമുക്തയായി ആശുപത്രി വിട്ടു. എന്നാല്‍ ഇതിനോടകം അമ്പതിലേറെ പേരില്‍ പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

Other News in this category4malayalees Recommends