യുകെയില്‍ ഒക്ടോബറില്‍ ഫര്‍ലോ സ്‌കീം അവസാനിപ്പിക്കുന്നതോടെ നിരവധി പേരുടെ കഞ്ഞിയില്‍ മണ്ണ് വീഴും; കൊറോണ മൂലം ഫര്‍ലോ ചെയ്യപ്പെട്ട 50 ശതമാനത്തോളം പേര്‍ ജോലിയിലേക്ക് മടങ്ങിയെത്തി; ഫര്‍ലോ സ്‌കീമിനായി ട്രഷറി ചെലവാക്കിയത് 31.7ബില്യണ്‍ പൗണ്ട്

യുകെയില്‍ ഒക്ടോബറില്‍ ഫര്‍ലോ സ്‌കീം അവസാനിപ്പിക്കുന്നതോടെ നിരവധി പേരുടെ കഞ്ഞിയില്‍ മണ്ണ് വീഴും; കൊറോണ മൂലം ഫര്‍ലോ ചെയ്യപ്പെട്ട 50 ശതമാനത്തോളം പേര്‍ ജോലിയിലേക്ക്  മടങ്ങിയെത്തി; ഫര്‍ലോ സ്‌കീമിനായി ട്രഷറി ചെലവാക്കിയത് 31.7ബില്യണ്‍ പൗണ്ട്
യുകെയില്‍ കോവിഡ് പ്രതിസന്ധി കാരണം ഏര്‍പ്പെടുത്തിയ ഫര്‍ലോ സ്‌കീം ഒക്ടോബറില്‍ അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന ആശങ്ക ശക്തമായി. നിരവധി പേര്‍ക്ക് കോവിഡ് പ്രതിസന്ധിയില്‍ തണലേകിയ സ്‌കീം അവസാനിപ്പിച്ചാല്‍ ഈ വര്‍ഷം അവസാനത്തോടെ നിരവധി പേരുടെ കഞ്ഞിയില്‍ മണ്ണ് വീഴുമെന്ന പ്രവചനവും ഉയര്‍ന്നിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തൊഴിലുകളിലേക്ക് മടങ്ങിയെത്താനുള്ള സര്‍ക്കാരിന്റെ ആഹ്വാനം അനുസരിച്ച് നിലവില്‍ ഏതാണ്ട് 50 ശതമാനത്തോളം പേര്‍ തൊഴിലുകളിലേക്ക് തിരിച്ചെത്തി.

പ്രമുഖ തിങ്ക് ടാങ്കായ ദി റസല്യൂഷന്‍ ഫൗണ്ടേഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് കാരണം രാജ്യത്തെ തൊഴിലുകള്‍ക്ക് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് 9.5 മില്യണോളം പേരായിരുന്നു സര്‍ക്കാരിന്റെ തൊഴിലാളി സംരക്ഷണ പദ്ധതിയായ ഫര്‍ലോ സ്‌കീമിലൂടെ ജീവിക്കാനുള്ള ശമ്പളം കൈപ്പറ്റിയിരുന്നത്. നിര്‍ണായകമായ ഈ പദ്ധതിക്കായി ട്രഷറിക്ക് 31.7ബില്യണ്‍ പൗണ്ടാണ് ചെലവ് വന്നിരിക്കുന്നത്.

ഇംഗ്ലണ്ടില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിരവധി ബിസിനസുകള്‍ തങ്ങളുടെ തൊഴിലാളികളെ ജോലിയിലേക്ക് തിരിച്ച് വിളിച്ചതിനെ തുടര്‍ന്നാണ് ഫര്‍ലോ ഫര്‍ലോ ചെയ്യപ്പെട്ട പകുതിയിലധികം പേരും തിരിച്ച് തങ്ങളുടെ തൊഴിലുകളിലേക്ക് എത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നിലവില്‍ ഫര്‍ലോ ചെയ്യപ്പെട്ടിരിക്കുന്നത് 4.5 മില്യണ് താഴെ പേര്‍ മാത്രമാണെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്തെ മില്യണ്‍ കണക്കിന് തൊഴിലുകളെ സംരക്ഷിച്ച് നിര്‍ത്താന്‍ ഫര്‍ലോ സ്‌കീം കാരണം സാധിച്ചുവെന്നാണ് ഗവണ്‍മെന്റ് അവകാശപ്പെടുന്നത്.മാര്‍ച്ചിന് ശേഷം 9 മില്യണില്‍ കൂടുതല്‍ പേര്‍ ഫര്‍ലോ ചെയ്യപ്പെട്ടിരുന്നുവെങ്കിലും നിലവില്‍ അതിന്റെ പകുതി പേര്‍ മാത്രമേ ഈ സ്‌കീമിലുള്ളുവെന്നും പകുതിയിലധികം പേരും ജോലികളിലേക്ക് തിരിച്ചെത്തിയതാണ് ഇതിന് കാരണമെന്നും റസല്യൂഷന്‍ ഫൗണ്ടേഷന്‍ വെളിപ്പെടുത്തുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ മൂന്നിലൊന്ന് പേരും ഫര്‍ലോ സ്‌കീമിന്റെ പ്രയോജനം ലഭിച്ചവരാണ്.

ഫര്‍ലോ സ്‌കീം പ്രകാരം തൊഴിലുടമകള്‍ തൊഴിലാളികളുടെ എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷൂറന്‍സിലേക്കും പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷനിലേക്കും പണം അടക്കുന്നുണ്ട്.എന്നാല്‍ ഒക്ടോബര്‍ 31ന് ഈ സ്‌കീം അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം വന്‍ തോതില്‍ പിരിച്ച് വിടലുണ്ടാകാന്‍ കാരണമാകുമെന്നും ഈ വര്‍ഷം രാജ്യത്തെ തൊഴിലില്ലായ്മയില്‍ പത്ത് ശതമാനമെങ്കിലും പെരുപ്പമുണ്ടാകുന്നതിന് വഴിയൊരുക്കുമെന്നുമാണ് റസല്യൂഷന്‍ ഫൗണ്ടേഷന്‍ താക്കീത് നല്‍കുന്നത്.
Other News in this category4malayalees Recommends