തെന്നിന്ത്യന്‍ താരം ഖുശ്ബുവിനെ ബലാത്സംഗ ചെയ്യുമെന്ന് ഭീക്ഷണി; താന്‍ ഒരു മുസ്ലിം സ്ത്രീയായതിനാല്‍ പീഡനത്തിന് അര്‍ഹയാണെന്ന് ഭീഷണിമുഴക്കിയയാള്‍ ഫോണിലൂടെ പറഞ്ഞുവെന്ന് വെളിപ്പെടുത്തി താരം

തെന്നിന്ത്യന്‍ താരം ഖുശ്ബുവിനെ ബലാത്സംഗ ചെയ്യുമെന്ന് ഭീക്ഷണി; താന്‍ ഒരു മുസ്ലിം സ്ത്രീയായതിനാല്‍ പീഡനത്തിന് അര്‍ഹയാണെന്ന് ഭീഷണിമുഴക്കിയയാള്‍ ഫോണിലൂടെ പറഞ്ഞുവെന്ന് വെളിപ്പെടുത്തി താരം

തെന്നിന്ത്യന്‍ താരം ഖുശ്ബുവിനെ ബലാത്സംഗ ചെയ്യുമെന്ന് ഭീക്ഷണി . ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നയാളുടെ പേരും ഫോണ്‍ നമ്പറും സഹിതം ട്വിറ്ററില്‍ താരം തന്നെയാണ് വിഷയം പങ്കുവെച്ചിരിക്കുന്നത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും കൊല്‍ക്കത്ത പൊലീസിനെയടക്കം ടാഗ് ചെയ്താണ് ഇക്കാര്യം ഖുശ്ബു പോസ്റ്റ് ചെയ്തിരിക്കുന്നത്.

'ഈ നമ്പറില്‍ നിന്നും ബലാത്സംഗ ഭീഷണികള്‍ നേരിടുകയാണ്. സഞ്ജയ് ശര്‍മ്മ എന്നാണ് പേര് പറയപ്പെടുന്നത്. കൊല്‍ക്കത്തയില്‍ നിന്നാണ് ഈ കോള്‍ വരുന്നത്. ഇതില്‍ ഉടന്‍ നടപടി സ്വീകരിക്കാന്‍ കൊല്‍ക്കത്ത പൊലീസിനോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു' എന്ന് ഖുശ്ബു ഒരു ട്വീറ്റില്‍ കുറിച്ചു.

Other News in this category4malayalees Recommends