റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും; അടിസ്ഥാന പലിശ നിരക്കില്‍ മാറ്റമില്ല; റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു

റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരും; അടിസ്ഥാന പലിശ നിരക്കില്‍ മാറ്റമില്ല;  റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു

റിസര്‍വ് ബാങ്ക് പുതിയ വായ്പ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ മാറ്റമില്ലാതെ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കി. അടിസ്ഥാന പലിശ നിരക്കില്‍ മാറ്റമില്ല. കൊവിഡ് സാഹചര്യം സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.


റിപ്പോ നിരക്ക് നാല് ശതമാനത്തിലും, റിവേഴ്‌സ് റിപ്പോ നിരക്ക് 3.3 ശതമാനത്തിലും തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. മെയ് മാസം നടന്ന അവലോകന യോഗത്തിലാണ് റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റുകള്‍ കുറച്ച് നാല് ശതമാനമാക്കിയത്. വിപണിയില്‍ പണലഭ്യത ഉറപ്പാക്കാനുള്ള ഒട്ടേറെ നടപടികള്‍ സ്വീകരിച്ചു. അതിനാല്‍ റിപ്പോ നിരക്കില്‍ മാറ്റം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. കൊവിഡ് സാഹചര്യം സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു. മൊത്ത ആഭ്യന്തര ഉത്പാദനം നെഗറ്റീവ് വളര്‍ച്ചയിലേക്ക് നീങ്ങുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.

കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുള്ള സ്വര്‍ണ വായ്പയ്ക്ക് സ്വര്‍ണവിലയുടെ 90 ശതമാനം വരെ വായ്പ നല്‍കും. കുറച്ചു കാലം കൂടി പണപ്പെരുപ്പ നിരക്ക് കൂടുതലായി തുടരും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പണം ലഭ്യമാക്കുന്നതിന് നബാര്‍ഡിനും, ഭവനവായ്പകള്‍ അനുവദിക്കുന്നതിന് നാഷണല്‍ ഹൗസിങ് ബാങ്കിനും 5000 കോടി വീതം നല്‍കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

Other News in this category4malayalees Recommends