15 വയസ് മാത്രം പ്രായമുള്ള അനിഖയെ പോലും വെറുതെ വിടുന്നില്ല; നടി അനിഖയുടെ ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകള്‍ പങ്കുവച്ചവര്‍ക്കെതിരെ നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം

15 വയസ് മാത്രം പ്രായമുള്ള അനിഖയെ പോലും വെറുതെ വിടുന്നില്ല;  നടി അനിഖയുടെ ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകള്‍ പങ്കുവച്ചവര്‍ക്കെതിരെ നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം

ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് അനിഖ സുരേന്ദ്രന്‍. തെന്നിന്ത്യന്‍ ഭാഷകളിലും തിളങ്ങി നില്‍ക്കുന്ന അനിഖയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. അനിഖയുടെ ചിത്രങ്ങള്‍ക്ക് താഴെ അശ്ലീല കമന്റുകള്‍ പങ്കുവച്ചവര്‍ക്കെതിരെ നടിയും മോഡലുമായ അഭിരാമി വെങ്കിടാചലം കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ച.


15 വയസ് മാത്രം പ്രായമുള്ള താരത്തിന് നേരെ ഇത്തരം കമന്റുകള്‍ എത്തിയതോടെയാണ് കുട്ടികളെ പോലും വെറുതെ വിടുന്നില്ല എന്ന വിമര്‍ശനവുമായി അഭിരാമി എത്തിയത്. കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചാണ് അഭിരാമിയുടെ പ്രതികരണം.

'കൃത്യമായി ഇത് എല്ലാ സൈബര്‍ ബുള്ളികളോടും ചെയ്യേണ്ടതുണ്ട്... നിങ്ങളുടെ ഐപി അഡ്രസോ, വിശദാംശങ്ങളോ ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞിട്ടില്ല... കുട്ടികളെ പോലും വെറുതെ വിടാത്ത ഇത്തരം ആള്‍ക്കാരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു...എന്നിട്ട് അവര്‍ ഞങ്ങളെ കുറിച്ച് സംസാരിക്കുന്നു...'ഇങ്ങനെയാണ് അഭിരാമി കുറിച്ചത്. അഭിരാമിയുടെ അഭിപ്രായത്തെ പിന്തുണച്ച് നിരവധിപേര്‍ രംഗത്തെത്തി. പലരും സമാനമായ അനുഭവത്തിലൂടെ കടന്നുപോകുന്നുവെന്നും തുറന്നു പറയുകയുണ്ടായി.
Other News in this category4malayalees Recommends