കിടിലന്‍ ലുക്കില്‍, അസാമാന്യ ശരീരവഴക്കത്തോടെ പോസ് ചെയ്ത് സാനിയ ഇയ്യപ്പന്‍; ആരാധകരെ ഞെട്ടിച്ച് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

കിടിലന്‍ ലുക്കില്‍, അസാമാന്യ ശരീരവഴക്കത്തോടെ പോസ് ചെയ്ത് സാനിയ ഇയ്യപ്പന്‍; ആരാധകരെ ഞെട്ടിച്ച് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

യുവതാരം സാനിയ ഇയ്യപ്പന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകരെ ഞെട്ടിക്കുന്നത്. കിടിലന്‍ ലുക്കില്‍, അസാമാന്യ ശരീരവഴക്കത്തോടെ പോസ് ചെയ്യുകയാണ് സാനിയ. ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.


ബാലതാരമായി സിനിമയിലെത്തി നായികയായി വളര്‍ന്ന അഭിനേത്രിയാണ് സാനിയ. മമ്മൂട്ടിയുടെ 'ബാല്യകാലസഖി'യില്‍ ബാലതാരമായി സാനിയ അഭിനയിച്ചിരുന്നു.'ക്വീന്‍' ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം.

'ലൂസിഫറി'ല്‍ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം 'പതിനെട്ടാം പടി'യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയായിരുന്നു സാനിയ ആദ്യം ശ്രദ്ധ നേടിയത്.
Other News in this category



4malayalees Recommends