ഓസ്‌ട്രേലിയന്‍ ടൂറിസം രംഗത്ത് ബുഷ്ഫയറുകളും കോവിഡ് 19ഉം കടുത്ത ആഘാതമുണ്ടാക്കി; ടൂറിസം രംഗത്തെ തൊഴിലില്ലായ്മയില്‍ മൂന്ന് ശതമാനം പെരുപ്പം; വരും മാസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയന്‍ ടൂറിസം രംഗത്ത് ബുഷ്ഫയറുകളും കോവിഡ് 19ഉം കടുത്ത ആഘാതമുണ്ടാക്കി; ടൂറിസം രംഗത്തെ തൊഴിലില്ലായ്മയില്‍ മൂന്ന് ശതമാനം പെരുപ്പം; വരും മാസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന് മുന്നറിയിപ്പ്

ഓസ്‌ട്രേലിയന്‍ ടൂറിസം രംഗത്ത് ബുഷ്ഫയറുകളും കോവിഡ് 19ഉം കടുത്ത ആഘാതമുണ്ടാക്കിയെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. ടൂറിസം മേഖല വരും നാളുകളില്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്ന മുന്നറിയിപ്പും ശക്തമാണ്.സമ്മറിലുണ്ടായ ബുഷ്ഫയറുകളും കോവിഡ് 19 നിയന്ത്രണങ്ങളും കാരണം രാജ്യത്തേക്ക് വരുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടാക്കുമെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഈ നഷ്ടം അഭ്യന്തര ടൂറിസം കൊണ്ട് നികത്താന്‍ സാധിക്കില്ലെന്ന മുന്നറിയിപ്പുകളും ശക്തമാണ്.


ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്‌സ് ആണ് ഇത് സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഈ പ്രതിസന്ധികള്‍ കാരണം മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തിനിടെ ടൂറിസം രംഗത്തെ തൊഴിലുകളില്‍ മൂന്ന് ശതമാനം ഇടിവുണ്ടായിരിക്കുന്നുവെന്നും 16 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ ഇടിവാണിതെന്നും ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ തൊഴില്‍ നഷ്ടമുണ്ടാകുന്നതിന് പ്രധാന കാരണം ബുഷ്ഫയറാണ്.

തീപിടിത്തം കാരണം ക്യൂന്‍സ്ലാന്‍ഡ്, എന്‍എസ്ഡബ്ല്യൂ, വിക്ടോറിയ, വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയ, സൗത്ത് ഓസ്ട്രലിയ, ടാസ്മാനിയ, ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി എന്നിവിടങ്ങളില്‍ 16 മില്യണ്‍ ഹെക്ടര്‍ ഭൂമിയാണ് നശിച്ചിരിക്കുന്നത്. ബുഷ്ഫയറുകള്‍, കോവിഡിന്റെ തുടക്കത്തിലെ പ്രതിസന്ധികള്‍ തുടങ്ങിയവ കാരണം ടൂറിസം രംഗത്തുണ്ടായ പ്രത്യാഘാതങ്ങളാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നതെന്നാണ് എബിഎസിന്റെ വക്താവായ അമന്‍ഡ ക്ലാര്‍ക്ക് പറയുന്നത്. മാര്‍ച്ച് അവസാനം 702,700 ജോലികളാണ് ടൂറിസം മേഖലയില്‍ രേഖപ്പെടുത്തിയിരുന്നത്. ജൂണ്‍ ക്വാര്‍ട്ടറിലെ കണക്കുകള്‍ അടുത്ത മാസം പുറത്ത് വിടുന്നതോടെ ഈ മേഖലയിലെ തൊഴിലില്ലായ്മ കൂടുതല്‍ രൂക്ഷമായെന്ന് വ്യക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

Other News in this category4malayalees Recommends