സൗത്ത് ഓസ്‌ട്രേലിയയിലെ 170 സൈറ്റുകളിലെ അമോണിയം നൈട്രേറ്റ് ശേഖരങ്ങളുമായി ബന്ധപ്പെട്ട ആശങ്ക ശക്തം; സൗത്ത് ഓസ്‌ട്രേലിയയില്‍ ഭീതിയേറിയിരിക്കുന്നത് ബെയ്‌റൂട്ടില്‍ സ്‌ഫോടനം നടന്ന് 135 പേര്‍ കൊല്ലപ്പെട്ടതിനാല്‍

സൗത്ത് ഓസ്‌ട്രേലിയയിലെ 170 സൈറ്റുകളിലെ അമോണിയം നൈട്രേറ്റ് ശേഖരങ്ങളുമായി ബന്ധപ്പെട്ട ആശങ്ക ശക്തം; സൗത്ത് ഓസ്‌ട്രേലിയയില്‍  ഭീതിയേറിയിരിക്കുന്നത് ബെയ്‌റൂട്ടില്‍ സ്‌ഫോടനം നടന്ന് 135 പേര്‍ കൊല്ലപ്പെട്ടതിനാല്‍

സൗത്ത് ഓസ്‌ട്രേലിയയിലെ 170 സൈറ്റുകളില്‍ അമോണിയം നൈട്രേറ്റ് ശേഖരിച്ച് വച്ചതുമായി ബന്ധപ്പെട്ട് സുരക്ഷാ ആശങ്ക ശക്തമായി.ഇവ തീര്‍ത്തും സുരക്ഷിതമായ നിലയിലാണ് സൂക്ഷിച്ചിരിക്കുന്നതെങ്കിലും ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടില്‍ സ്‌ഫോടനം നടന്ന് 135 പേര്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച ആശങ്കയേറിയിരിക്കുകയാണ്. സൗത്ത് ഓസ്‌ട്രേലിയ സേഫ്റ്റി വാച്ച്‌ഡോഗായ സേഫ് വര്‍ക്ക് സൗത്ത് ഓസ്‌ട്രേലിയയാണ് പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.


ടെക്‌സാസില്‍ ഇത്തരമൊരു സ്‌ഫോടനം നടന്നതിനെ തുടര്‍ന്ന് 2013ല്‍ സൗത്ത് ഓസ്‌ട്രേലിയയിലെ അമോണിയം നൈട്രേറ്റ് ശേഖരവുമായി ബന്ധപ്പെട്ട് 2013ലും ഇത്തരത്തില്‍ ആശങ്കയേറിയിരുന്നു.നിലവില്‍ ലൈസന്‍സുള്ള 170 അമോണിയം നൈട്രേറ്റ് സ്‌റ്റോറേജ് സൈറ്റുകള്‍ സൗത്ത് ഓസ്‌ട്രേലിയയിലുണ്ടെന്നാണ് സേഫ് വര്‍ക്ക് സൗത്ത് ഓസ്‌ട്രേലിയ പറയുന്നത്. ഓരോ സൈറ്റിന്റയും സുരക്ഷിതത്വം നിരന്തരം ഉറപ്പാക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച ആശങ്കയേറെയാണെന്നാണ് സേഫ് വര്‍ക്ക് സൗത്ത് ഓസ്‌ട്രേലിയ പറയുന്നത്.

ഇവിടുത്തെ എല്ലാ അമോണിയം നൈട്രേറ്റ് സ്‌റ്റോറേജുകളും കടുത്ത മാനദണ്ഡങ്ങളും നിയമങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും കടുത്ത രീതിയില്‍ നിയന്ത്രിക്കുന്നുണ്ടെന്നും സേഫ് വര്‍ക്ക് സൗത്ത് ഓസ്‌ട്രേലിയന്‍ കെമിക്കല്‍സ് ,ഹസാര്‍ഡ്‌സ് ആന്‍ഡ് എക്‌സ്‌പ്ലോസീവ് മെറ്റീരിയല്‍സ് എക്‌സ്പര്‍ട്ടായ നടാഷ റൈറ്റ് പറയുന്നത്. സ്റ്റേറ്റിലെ ഏറ്റവും വലിയ സ്റ്റോറേജില്‍ 270 ടണ്‍ കെമിക്കലുണ്ടെന്നും മറ്റിടങ്ങളില്‍ കുറവാണെന്നും നടാഷ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends