വിക്ടോറിയയില്‍ കോവിഡ് പെരുപ്പമുള്ളതിനാല്‍ മീറ്റ് പ്ലാന്റുകളില്‍ ഉല്‍പാദനം മൂന്നിലൊന്നായി വെട്ടിച്ചുരുക്കി;കാരണം ലോക്ക്ഡൗണിന്റെ ഭാഗമായി തൊഴിലാളികളെ വെട്ടിക്കുറച്ചതിനാല്‍; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മാസവിഭവങ്ങളുടെ ക്ഷാമമുണ്ടാകുമെന്ന് ആശങ്ക

വിക്ടോറിയയില്‍ കോവിഡ് പെരുപ്പമുള്ളതിനാല്‍ മീറ്റ്  പ്ലാന്റുകളില്‍ ഉല്‍പാദനം മൂന്നിലൊന്നായി വെട്ടിച്ചുരുക്കി;കാരണം ലോക്ക്ഡൗണിന്റെ ഭാഗമായി തൊഴിലാളികളെ വെട്ടിക്കുറച്ചതിനാല്‍; സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മാസവിഭവങ്ങളുടെ ക്ഷാമമുണ്ടാകുമെന്ന് ആശങ്ക

വിക്ടോറിയയില്‍ കോവിഡ് പെരുപ്പമുയര്‍ത്തുന്ന പ്രതിസന്ധിയാല്‍ ഇവിടുത്തെ മീറ്റ് പ്ലാന്റുകളില്‍ ഉല്‍പാദനം മൂന്നിലൊന്നായി വെട്ടിച്ചുരുക്കിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇവിടെ ഉല്‍പാദനം കുറച്ചത് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മാംസ ഉല്‍പന്നങ്ങളുടെ വന്‍ ക്ഷാമമുണ്ടാകുമെന്ന ആശങ്കയേറ്റിയിട്ടുണ്ട്.ലോക്ക്ഡൗണിന്റെ ഭാഗമായി വിക്ടോറിയന്‍ പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് മീറ്റ് ഇന്റസ്ട്രിയില്‍ തൊഴിലാളികളെ വെട്ടിച്ചുരുക്കിയതാണ് ഉല്‍പാദനം മൂന്നിലൊന്നായി കുറഞ്ഞിരിക്കുന്നത്.


ഞായറാഴ്ച അര്‍ധരാത്രി മുതലാണ് വിക്ടോറിയയിലെ മാസം സംസ്‌കരണക്കാരോട് മൂന്നിലൊന്നായി ഉല്‍പാദനം വെട്ടിക്കുറക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പോള്‍ട്രി ഫാര്‍മര്‍മാര്‍ 80 ശതമാനം കപ്പാസിറ്റിയോട് കൂടിയാണ് പ്രവര്‍ത്തിക്കുന്നത്.ഗ്രേറ്റര്‍ മെല്‍ബണില്‍ സ്റ്റേജ് 4 ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണീ നിയന്ത്രണം നിലവില്‍ വന്നിരിക്കുന്നത്.സെപ്റ്റംബര്‍ 13 വരെയാണീ നിയന്ത്രണം പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്.റീജിയണല്‍ വിക്ടോറിയ സ്‌റ്റേജ് 3 നിയന്ത്രണത്തിലാണുള്ളത്.

പുതിയ നിയന്ത്രണത്തെ തുടര്‍ന്ന് വിക്ടോറിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജനപ്രിയ മാസം ഉല്‍പന്നങ്ങള്‍ക്ക് ക്ഷാമമുണ്ടാകുമെന്നും ഉള്ളവയ്ക്ക് വിലയേറുമെന്നും ആശങ്കയുണ്ട്.ഇത് സംബന്ധിച്ച മുന്നറിയിപ്പ് വ്യാഴാഴ്ചത്തെ മീഡിയ ബ്രീഫിംഗില്‍ പ്രീമിയര്‍ തന്നെ നല്‍കിയിട്ടുണ്ട്. 25ല്‍ കുറവ് തൊഴിലാളികളുള്ള മീറ്റ് പ്രൊഡ്യൂസിംഗ് സൈറ്റുകളില്‍ പുതിയ നിയന്ത്രണം ബാധകമല്ല.ലോക്ക് ഡൗണ്‍ കടുപ്പിച്ചിട്ടുണ്ടെങ്കിലും ആരും പരിഭ്രാന്തിയോടെ ആവശ്യത്തിലധികം സാധനങ്ങള്‍ വാങ്ങേണ്ടതില്ലെന്ന മുന്നറിയിപ്പും ശക്തമാണ്.

Other News in this category



4malayalees Recommends